ന്യൂയോര്‍ക്ക്: മലമുകളിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ യുവതി വീണു മരിച്ചു. യുഎസിലെ യോസ്‌മൈറ്റ് ദേശീയ പാര്‍ക്കിലെ ഹാഫ് ഡോം മലമുകളിലേക്കുളള സാഹസിക യാത്രയ്ക്കിടെയാണ് അപകടം. 500 അടി ഉയരത്തില്‍ നിന്ന് വീണ് ഡാനിയല്‍ ബെന്നറ്റ് (29) ആണു മരിച്ചത്.
വര്‍ഷംതോറും ആയിരക്കണക്കിനു സാഹസിക യാത്രികര്‍ എത്താറുള്ള പ്രദേശമാണു ഹാഫ്‌ഡോം. കാല്‍നടയായി 4800 അടി മുകളിലെത്തിയാല്‍ രാജ്യത്തിന്റെ മനോഹര കാഴ്ച കാണാം എന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകം.സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും ഇവിടെ സ്ഥിരം സംഭവമായി മാറുകയാണ്.
സുരക്ഷയ്ക്കായി കയര്‍ കെട്ടിയിട്ടുണ്ടെന്നു പാര്‍ക്കിലെ ഉദ്യോഗസ്ഥനായ സ്‌കോട്ട് ഗെഡിമന്‍ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് അപകടമുണ്ടായതെന്ന് അറിയില്ല. ഇക്കാര്യം പരിശോധിക്കുകയാണെന്നും ഗെഡിമന്‍ പറഞ്ഞു.
യോസ്‌മൈറ്റ് വാലിയിലെ ഏറ്റവും ആകര്‍ഷകമായ പ്രദേശമാണു ഹാഫ്ഡാം. മുകളിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ ചെങ്കുത്തായി മാറുന്നതാണു ഹാഫ്‌ഡോമിന്റെ ഭൂപ്രകൃതി. കയറില്‍ പിടിച്ചു വളരെ ശ്രദ്ധയോടെ വേണം മുകളിലെത്താന്‍. 4800 അടി മുകളിലെത്താന്‍ 17 മൈല്‍ ദൂരം നടക്കണം. മുന്‍കരുതലുകളില്ലാതെ ഹാഫ്‌ഡോമിലേക്ക് എത്തുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates