ചൈനീസ് ആപ്പുകൾക്ക് നിരോധനം; ഇന്ത്യൻ നടപടിയെ സ്വാ​ഗതം ചെയ്ത് അമേരിക്ക

ചൈനീസ് ആപ്പുകൾക്ക് നിരോധനം; ഇന്ത്യൻ നടപടിയെ സ്വാ​ഗതം ചെയ്ത് അമേരിക്ക
ചൈനീസ് ആപ്പുകൾക്ക് നിരോധനം; ഇന്ത്യൻ നടപടിയെ സ്വാ​ഗതം ചെയ്ത് അമേരിക്ക
Updated on
1 min read

വാഷിംങ്ടൻ: ടിക്‌ടോക്‌ അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രതികരിച്ചു. ആപ്പുകൾ നിരോധിച്ച ഇന്ത്യൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടിക്‌ടോക്‌, യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഐടി ആക്ടിൻറെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളിൽ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവ് പറയുന്നു.

അതേസമയം, ഇന്ത്യ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൈന ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യ മര്യാദകൾ പാലിക്കണം. 59 ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെയും ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധത്തെയും ഇത് ബാധിക്കുമെന്ന് ചൈനീസ് എംബസി വൃത്തങ്ങൾ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com