ടിക്കറ്റെടുക്കാതെ മെട്രോയില്‍ കയറാന്‍ ശ്രമം ; യുവാവിന്റെ ജനനേന്ദ്രിയം ഗേറ്റില്‍ കുരുങ്ങി , വീഡിയോ വൈറല്‍

യാത്രക്കാരും പൊലീസും ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാഫും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്
ടിക്കറ്റെടുക്കാതെ മെട്രോയില്‍ കയറാന്‍ ശ്രമം ; യുവാവിന്റെ ജനനേന്ദ്രിയം ഗേറ്റില്‍ കുരുങ്ങി , വീഡിയോ വൈറല്‍
Updated on: 
1 min read

ലണ്ടന്‍ : ട്രെയിനില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത് അത്ഭുതകരമായ വാര്‍ത്തയൊന്നുമല്ല. എന്നാല്‍ ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ ടിക്കറ്റെടുക്കാതെ കയറാനുള്ള യുവാവിന്റെ സാഹസമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായത്. ടിക്കറ്റെടുക്കാതെ, ഇലക്ട്രോണിക് ഗേറ്റ് ചാടിക്കടക്കാനുള്ള യുവാവിന്റെ നീക്കം പാളി. യുവാവിന്റെ ജനനേന്ദ്രിയവും വലതുകാലും ഇലക്ട്രോണിക് ഗേറ്റില്‍ കുരുങ്ങി. 

മറ്റ് യാത്രക്കാരും പൊലീസും ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാഫും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ഒരാള്‍ സംഭവം റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലും ഷെയര്‍ ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER