നിങ്ങള്‍ സുന്ദരിയാണ്; ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയുടെ ശരീര സൗന്ദര്യത്തെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്

ലൈംഗീക ചുവയുള്ള പ്രതികരണമാണ് ട്രംപിന്റേതെന്ന് വീഡിയോ പുറത്തുവന്ന ഉടനെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു
നിങ്ങള്‍ സുന്ദരിയാണ്; ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയുടെ ശരീര സൗന്ദര്യത്തെ പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്
Updated on
1 min read

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഭാര്യയുടെ ശരീരഭംഗിയെ പ്രശംസിച്ച ട്രംപിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍. ഫ്രാന്‍സിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ഭാര്യ മെലേന ട്രംപിനേയും മക്രോണുമൊത്ത് സ്വീകരിക്കുന്നതിന് ഇടയിലായിരുന്നു ഫ്രഞ്ച് പ്രഥമവനിതയുടെ ശരീരസൗന്ദര്യത്തെ പ്രശംസിച്ചുള്ള ട്രംപിന്റെ വാക്കുകള്‍. 

മക്രോണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നതും, ചര്‍ച്ചാ വിഷയമാകുന്നതും. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഉള്‍പ്പെടെ ഫ്രഞ്ച് ചരിത്രപുരുഷന്മാരുടെ സ്മാരകത്തിന് അടുത്ത് നിന്നാണ് ട്രംപിന്റെ ഇത്തരം പരാമര്‍ശം എന്നും വിമര്‍ശനം ഉയരുന്നു. 

ബ്രിഗറ്റയുടെ നേരെ തിരിഞ്ഞ് അവരുടെ ശരീര ഭംഗിയെ വര്‍ണിച്ച ട്രംപ്, തിരിഞ്ഞ് നിന്നും മനോഹരം എന്ന് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഫ്രഞ്ച് പ്രഥമ വനിതയുടെ പ്രതികരണം വീഡിയോയില്‍ വ്യക്തമല്ല. 

ലൈംഗീക ചുവയുള്ള പ്രതികരണമാണ് ട്രംപിന്റേതെന്ന് വീഡിയോ പുറത്തുവന്ന ഉടനെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com