

ഇസ്ലാമാബാദ്: മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമായാണ് പാക്കിസ്ഥാനില്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ്, വൈബര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം അനുവദിച്ചത്. എന്നാല്‍ ഉദ്ദേശ ലക്ഷ്യം നടപ്പിലാകുന്നില്ലെന്നു കണ്ടതോടെ സോഷ്യല്‍ മീഡിയയ്ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് പാക് സര്‍ക്കാര്‍.
പുതുതായി തുടങ്ങുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഇതുവഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നുമുള്ള പാക് സര്‍ക്കാരിന്റെ ആവശ്യം ഫേസ്ബുക്ക് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
മത, ദൈവ നിന്ദ സംസാരിക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണമെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി ചൗധരി നിസാല്‍ അലി ഖാന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates