പാകിസ്ഥാനില്‍ മദ്രസയില്‍ വന്‍ സ്‌ഫോടനം; ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ മദ്രസയില്‍ വന്‍ സ്‌ഫോടനം; ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ മദ്രസയില്‍ വന്‍ സ്‌ഫോടനം; ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Published on

പെഷവാര്‍: വടക്കു കിഴക്കന്‍ പാകിസ്ഥാനില്‍ മദ്രസയിലുണ്ടായ വന്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

കിഴടക്കന്‍ ഇസ്ലാമബാദില്‍ നിന്ന് ഏതാണ്ട് 170 കിലോമീറ്റര്‍ അകലെ പെഷവാറിലാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ച ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. ഏതാണ്ട് 70 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 

ക്ലാസുകള്‍ തുടങ്ങും മുമ്പ് ലക്ചറര്‍ ഹാളില്‍ ഒരാള്‍ ഒരു ബാഗ് കൊണ്ടു വച്ച് പുറത്തു പോയിരുന്നു. ഈ ബാഗിലുള്ള വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. 

20നും 40നും പ്രായമുള്ളവരാണ് മരിച്ച ഏഴ് പേരും. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com