ടാന്‍സാനിയ: പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ പാരച്യൂട്ട് തുറക്കാതെയുണ്ടായ അപകടത്തില്‍ കാനഡാ സ്വദേശിക്ക് ദാരുണാന്ത്യം. ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതനിരകളില്‍ പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെയാണ് 51ാരനായ ജസ്റ്റിന്‍ കൈലോ മരിച്ചത്.
കനേഡിയന്‍ ഹൈക്കമ്മീഷനെയും ജസ്റ്റിന്റെ ബന്ധുക്കളെയും വിവരമറിയിച്ചതായി ടാന്‍സാനിയന്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. പര്‍വ്വതത്തില്‍ നിന്നും ഇറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് അദ്ദേഹം ആശ്രയിച്ചത്. പര്‍വ്വതത്തില്‍ നിന്നും ഇറങ്ങുന്നതിനിടയ്ക്ക് പാരച്യൂട്ട് തുറക്കാതാകുകയും ജസ്റ്റിന്‍ താഴേക്ക് വീഴുകയുമായിരുന്നു.
കിളിമഞ്ചാരോയിലെ ഏറ്റവും പ്രസിദ്ധമായ വിനോദമാണ് പാരഗ്ലൈഡിംഗ്. 500000 ഓളം പേര്‍ ഓരോ വര്‍ഷവും കിളിമഞ്ചാരോ കയറുന്നുണ്ട്. എന്നാല്‍ ഇവിടെ അപകടങ്ങള്‍ അപൂര്‍വ്വമാണെന്നാണ് അധികൃതര്‍ പറയുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 6000 കിലോമീറ്റര്‍ (20,000 അടി) ഉയരത്തിലാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പര്‍വ്വതനിര.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates