പൊതുഗതാഗതം ഉപയോഗിക്കണമെങ്കില്‍ മാസ്‌ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ 100 പൗണ്ട് പിഴ; ബ്രിട്ടന്‍ സാധാരണനിലയിലേക്ക്

തിങ്കളാഴ്ച മുതല്‍ നിരവധി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്
പൊതുഗതാഗതം ഉപയോഗിക്കണമെങ്കില്‍ മാസ്‌ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ 100 പൗണ്ട് പിഴ; ബ്രിട്ടന്‍ സാധാരണനിലയിലേക്ക്
Updated on
1 min read

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ ബ്രിട്ടന്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കുകയും വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ മാസ്‌ക് ധരിക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 

ബസ്, ട്രെയിന്‍, ഫെറി, ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് എന്നിവയിലൊക്കെ യാത്ര ചെയ്യണമെങ്കില്‍ മാസ്‌ക് നിര്‍ബന്ധമാണ്. പതിനൊന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ചില പ്രത്യേക ആരോഗ്യാവസ്ഥയുള്ളവര്‍  ഒഴികെ നിയമം ലംഘിക്കുന്നവര്‍ 100 പൗണ്ട് പിഴയീടാക്കും. 

ട്രെയിനുകളിലും സബ് വെകളിലും മാസ്‌കുകള്‍ വിതരണം ചെയ്യുന്നുമുണ്ട്. തിങ്കളാഴ്ച മുതല്‍ നിരവധി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍  ഇംഗ്ലണ്ടിലെ മുഴുവന്‍ സ്‌കൂളുകളും തുറക്കണമെങ്കില്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. ഇംഗ്ലണ്ടില്‍ 70,0000 കുട്ടികള്‍ക്ക് കംപ്യൂട്ടറോ മറ്റ് ഓണ്‍ലൈന്‍ സൌകര്യങ്ങളോ ഉപയോഗിച്ച് പഠിക്കാനുള്ള സൗകര്യമില്ലെന്നാണ് കണക്ക്. 

ജനജീവിതം സാധാരണ നിലയിലേക്ക് വന്നതോടെ ലണ്ടന്‍ സൂവില്‍ തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയെന്നും ദിവസം 2000 ടിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 291,189പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 41,736പേര്‍ മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com