

കോവിഡ് വ്യപനം തടയുന്നതിന്റെ ഭാഗമായി പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും സൗദി അറേബ്യ 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
അവശ്യസേവന മേഖലയിലുള്ളവര്‍ക്ക് ജോലിക്കെത്താം. ഭക്ഷണവും മരുന്നും പോലുള്ള അവശ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ താമസക്കാര്‍ക്ക് പുറത്തിറങ്ങാം. കാറുകളില്‍ ഒന്നിലധികം യാത്രക്കാര്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
1885പേര്‍ക്ക് കോവിഡ സ്ഥിരീകരിക്കുയും 21 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് സൗദിയുടെ നടപടി. നേരത്തെ തന്നെ സൗദി ഉംറ തീര്‍ത്ഥാടാനം വിലക്കുകയും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മക്കയിലേയും മദീനയിലേയും പള്ളികളില്‍ മാത്രമേ ഇപ്പോള്‍ ജുമാ നമസ്‌കാരങ്ങള്‍ നടക്കുന്നുള്ളു. ബാക്കിയുള്ള പള്ളികളെല്ലാം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
25ലക്ഷം തീര്‍ത്ഥാടകരാണ് ഉംറ സന്ദര്‍ശനത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്നത്. സൗദിയുടെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളില്‍ ഒന്ന് ഈ തീര്‍ത്ഥാടനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates