മാളുകള്‍ അടച്ചിടുന്നത് എന്തിന്? തുറക്കാന്‍ പാക് സുപ്രീം കോടതി നിര്‍ദേശം

മാളുകള്‍ അടച്ചിടുന്നത് എന്തിന്? തുറക്കാന്‍ പാക് സുപ്രീം കോടതി നിര്‍ദേശം

മാളുകള്‍ അടച്ചിടുന്നത് എന്തിന്? തുറക്കാന്‍ പാക് സുപ്രീം കോടതി നിര്‍ദേശം
Published on

ഇസ്ലാമാബാദ്: കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഷോപ്പിങ് മാളുകള്‍ അടച്ചിടുന്നതിനെ ചോദ്യം ചെയ്ത് പാകിസ്ഥാന്‍ സുപ്രീം കോടതി. രാജ്യത്ത് മാളുകള്‍ തുറക്കാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് നിര്‍ദേശം നല്‍കി.

കോവിഡ് പ്രതിരോധത്തിന് സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. കൊറോണ വ്യാപനം തടയുന്നതിന് മാളുകള്‍ അടച്ചിടുന്നത് എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

പ്രതിരോധ നടപടികളുടെ ഭാഗമായി ശനിയും ഞായറും ചന്തകള്‍ അടച്ചിടുന്നതിനെയും ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു. ശനിയാഴ്ചയും ഞായറാഴ്ചയും കൊറോണ വൈറസ് എവിടെയും പോവുന്നില്ല. രണ്ടു ദിവസം മാത്രം ചന്തകള്‍ അടച്ചിടുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്? 

മാളുകള്‍ തുറക്കാന്‍ നേരത്തെ സിന്ധി പ്രവിശ്യാ ഭരണകൂടത്തിന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് ഇത് രാജ്യവ്യാപകമായി ബാധകമാക്കി ഉത്തരവിടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com