'മോദിയെ ചാവേറാക്രമണത്തിലൂടെ കൊല്ലും' ; വധഭീഷണിയുമായി പാക് ഗായിക

സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ജാക്കറ്റും ധരിച്ചുള്ള ചിത്രം സഹിതമാണ് ട്വിറ്ററില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്
'മോദിയെ ചാവേറാക്രമണത്തിലൂടെ കൊല്ലും' ; വധഭീഷണിയുമായി പാക് ഗായിക
Updated on
1 min read


ലാഹോര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണിയുമായി പാകിസ്ഥാന്‍ പോപ് ഗായിക രംഗത്ത്. മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്നാണ് ഗായിക റാബി പിര്‍സാദ ഭീഷണി മുഴക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് ഗോയികയുടെ ഭീഷണി.

സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ചാവേറുകളുടെ ജാക്കറ്റും ധരിച്ചുള്ള ചിത്രം സഹിതമാണ് റാബി ട്വിറ്ററില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് റാബിയുടെ പ്രകോപനത്തിന് കാരണം. 

കശ്മീര്‍ കി ബേട്ടി എന്ന ഹാഷ്ടാഗോടെ നല്‍കിയിട്ടുള്ള ചിത്രത്തില്‍ മോദിഹിറ്റ്‌ലര്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. 

റാബിയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന റാബി, ലോകത്തിന് മുന്നില്‍ പാകിസ്ഥാന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു. 

നേരത്തെ നരേന്ദ്രമോദിക്ക് പാമ്പുകളെയും മുതലകളെയും അയച്ചുകൊടുക്കുമെന്ന് റാബി പിര്‍സാദ ഭീഷണി മുഴക്കിയിരുന്നു. അനധികൃതമായി വന്യമൃഗങ്ങളെ വീട്ടില്‍ സൂക്ഷിച്ചതിന് പഞ്ചാബ് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ ആന്റ് പാര്‍ക്‌സ് വകുപ്പ് റാബിക്കെതിരെ നിയമലംഘനത്തിന് കേസെടുത്തിരുന്നു. ലാഹോര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Iran's rehabilitation; US formation of a 300 billion project financing plan, sanctions should also be lifted; Details of the secret memorandum of understanding are out
donald trump and benjamin netanyahu
modi and trump at g7
Pakistani police shoot dead Australian girl on holiday; Australian PM demands investigation
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com