യുഎസ് വൈമാനികര്‍ക്ക് മുന്‍പില്‍ പറക്കും തളിക: വീഡിയോ പുറത്ത് വിട്ടു

ടു ദ സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് (ടി ടിഎസ്എ) ആണ് വീഡിയോ പുറത്തുവിട്ടത്.
യുഎസ് വൈമാനികര്‍ക്ക് മുന്‍പില്‍ പറക്കും തളിക: വീഡിയോ പുറത്ത് വിട്ടു
Updated on: 
1 min read

വാഷിങ്ടണ്‍: യുഎസ് നാവികസേനയിലെ വൈമാനികര്‍ക്കു മുന്നില്‍ കാണപ്പെട്ട പറക്കും തളികയുടെ (അണ്‍ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ട്- പറക്കുന്ന അജ്ഞാതവസ്തു) പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. ടു ദ സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് (ടി ടിഎസ്എ) ആണ് വീഡിയോ പുറത്തുവിട്ടത്.

2015ല്‍ വൈമാനികര്‍ക്കു മുന്നില്‍ യുഎഫ്ഒ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ആണിതെന്ന് നേവി ടൈംസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ വകുപ്പിന്റെ ഡീക്ലാസിഫൈഡ് വിഭാഗത്തില്‍ പെട്ടതാണ് വീഡിയോ.

വെള്ളിയാഴ്ചയാണ് വീഡിയോ ടി ടി എസ് എ പുറത്തുവിട്ടിരിക്കുന്നത്. യു എസ് വൈമാനികര്‍ക്കു മുന്നില്‍ യു എഫ് ഒകള്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള ഡീക്ലാസിഫൈഡ് വീഡിയോകള്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ടിടിഎസ്എയും വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ടിടിഎസ്എ പുറത്തുവിട്ട വീഡിയോയെ കുറിച്ച് പ്രതികരിക്കാന്‍ യു എസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER