

ജനീവ: വിശപ്പനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. 38 കോടിയോളം ആളുകള്‍ പോഷകാഹാരമില്ലാതെ വലയുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015 ല്‍ 777 മില്യന്‍
ജനങ്ങളാണ് മതിയായ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയിരുന്നതെങ്കില്‍ 2016 ആയപ്പോഴേക്കും അത് 815 മില്യനായി വര്‍ധച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് വിശക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത്. ആഭ്യന്തരപ്രശ്‌നങ്ങള്‍ 17 രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കിയെന്നും വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് വിശക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും യുഎന്നിന്റെ സുസ്ഥിരവികസന ലക്ഷ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2030 ഓടെ ലോകത്ത് നിന്നും വിശപ്പ് തുടച്ച് നീക്കനാണ് യുഎന്‍ ലക്ഷ്യമിടുന്നത്. പുതിയ പഠന റിപ്പോര്‍ട്ടിലെ ഫലങ്ങള്‍ അതിന് ഭീഷണി ഉയര്‍ത്തുന്നുവെന്നും വിശപ്പിനെതിരായ പോരാട്ടത്തില്‍ എല്ലാവരും അണിചേരണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates