വാക്കുതർക്കത്തിനിടെ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു; സുഹൃത്ത് ഷാർജയിൽ അറസ്റ്റിൽ 

ഇന്ത്യക്കാരനായ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഷാർജ: വാക്കുതർക്കത്തിനിടെ ഇന്ത്യക്കാരനായ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. 27 വയസുകാരനായ ഇന്ത്യൻ പൗരനാണ് കൊല്ലപ്പെട്ടത്. 35കാരനായ പ്രതിയെ ‌ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. 

വ്യക്തിപരമായ കാര്യങ്ങളുടെ പേരിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടാവുകയും ഒടുവിൽ കത്തി ഉപയോഗിച്ച് പല തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നെന്ന് ഷാർജ പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. 

രക്ഷപ്പെട്ടോടിയ പ്രതിയെ വ്യാപക പരിശോധനയ്ക്കൊടുവിൽ കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com