വെനസ്വേലയിലെ ജയിലില്‍ കൂട്ടക്കുഴിമാടം

15പേരുടെ മൃതശരീരങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ തലയോട്ടികള്‍ കണ്ടെത്തിയിട്ടില്ല
വെനസ്വേലയിലെ ജയിലില്‍ കൂട്ടക്കുഴിമാടം
Updated on: 
1 min read

വെനസ്വേലയിലെ ജയിലില്‍ നിന്നും കൂട്ടമായി മനുഷ്യ ശരീരങ്ങല്‍ മറവു ചെയ്തിരുന്ന കുഴിമാടം കണ്ടെത്തി. 15പേരുടെ മൃതശരീരങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ തലയോട്ടികള്‍ കണ്ടെത്തിയിട്ടില്ല. ഗ്വരികോ സംസ്ഥാനത്തെ ജയിലില്‍ നിന്നാണ് കുഴിമാടം കണ്ടെത്തിയത്. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. 

നവീകരണത്തിന്റെ ഭാഗമായി ജയില്‍ വൃത്തിയാക്കിയപ്പോഴാണ് ശവശരീരങ്ങള്‍ കുഴിച്ചിട്ടയിടം കണ്ടെത്തിയത്. എങ്ങനെ ജയിലിനുള്ളില്‍ ഇങ്ങനെയൊരു കുഴിമാടം വന്നു എന്നതിനെ കുറിച്ച് അധികൃതര്‍ ഇതുവരേയും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com