

ജനീവ: അലപ്പോ നഗരത്തിന് വേണ്ടിയുള്ള യുദ്ധത്തില്‍ സിറിയന്‍ വിമതരും സര്‍ക്കാരും ഒരേപോലെ കുറ്റക്കാരാണെന്ന് യുഎന്‍ കണ്ടെത്തല്‍. ബുധനാഴ്ച്ച പുറത്തുവിട്ട എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് രണ്ടു കൂട്ടരും കുറ്റം ചെയ്തതായി പറയുന്നത്.
സിറിയ-റഷ്യ സംയുക്ത സൈന്യം മാരകമായ ആയുധങ്ങള്‍ പ്രയോഗിച്ചു എന്നും ജന നിപിടമായ സ്ഥലങ്ങളില്‍ തുടരെ ബോംബുകള്‍ വര്‍ഷിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ വിമതരുടെ കൈവശമുള്ള കിഴക്കന്‍ അലപ്പോയില്‍ റഷ്യന്‍-സിറിയന്‍ സൈന്യം കൂട്ടകുരുതി നടതത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യം യുഎന്‍ റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ക്ക് നേരെയും ആകാശ അക്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗവണ്‍മെന്റിന്റെ കൈയിലുള്ള പടിഞ്ഞാറന്‍ അലപ്പോ പിടിച്ചെടുക്കാന്‍ വിമത പോരാളികളും ക്രൂരമായ അക്രമമാണ് നടത്തിയതെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. വലിയ വിഭാഗം ജനതയെ മനുഷ്യ മതിലുകളായി നിര്‍ത്തി ഗവണ്‍മെന്റിന് എതിരെ വിമതര്‍ യുദ്ധം ചെയ്തു എന്നും ആ യുദ്ധത്തില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യ സൈന്യം ഒരു കുറ്റവും കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചെയ്തിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.
രണ്ടു കൂട്ടരും തെറ്റുകാരണ് എന്ന തരത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് റഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. റഷ്യന്‍ സൈന്യം സിറിയയില്‍ പ്രവേശിച്ചതിന് ശേഷമാണ് രൂക്ഷമായ യുദ്ധം ആരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates