

രതിമൂര്‍ച്ഛയില്‍ ഉച്ചത്തില്‍ ശബ്ദം വച്ചതിനെ തുടര്‍ന്ന് ദമ്പതികളെ ക്രൂയിസ് ഷിപ്പില്‍ നിന്ന് പുറത്താക്കി. ജര്‍മ്മന്‍ ദമ്പതികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രണ്ടാഴ്ചത്തെ വിനേദയാത്രയ്ക്കായാണ് ദമ്പതികള്‍ ക്രൂയിസ് ഷിപ്പ് ബുക്ക് ചെയ്തത്. അബദ്ധവശാല്‍ ബാല്‍ക്കണിയുടെ ഡോര്‍ തുറന്നിട്ടതാണ് ദമ്പതികള്‍ക്ക് വിനയായത്. ഷിപ്പ് അധികൃതരുടെ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദമ്പതികള്‍.
ജനുവരിയിലാണ് ദമ്പതികള്‍ യാത്രയ്ക്കായി ക്രൂയിസ് ഷിപ്പ് ബുക്ക് ചെയ്തത്. ഏപ്രിലിലായിരുന്നു യാത്ര. യാത്രയ്ക്കിടെ പ്രണയാതുരരായ ദമ്പതികള്‍ വാതില്‍ തുറന്നിട്ടത് അറിയാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ശബ്ദം അസഹീനയമായപ്പോള്‍ ഷിപ്പ് അധികൃതര്‍ ഇടപെടുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഒച്ചയെടുത്തതല്ലാതെ ഷിപ്പിലെ സാധന സാമഗ്രികള്‍ നശിപ്പിക്കുകയോ മറ്റ് എന്തെങ്കിലും കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടില്ലെന്ന് ദമ്പതികള്‍ പറയുന്നു.
ക്യാപ്റ്റന്റെ തീരുമാനപ്രകാരമാണ് കപ്പലില്‍ നിന്ന് ദമ്പതികളെ ഇറക്കിവിട്ടതെന്ന് സെക്യൂരിറ്റി ഗാര്‍ഡ് വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ഷിപ്പില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടെന്ന സാമാന്യമര്യാദപോലും കാണിക്കാന്‍ ദമ്പതികള്‍ തയ്യാറായില്ലെന്നും ഷിപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ മാനഹാനിക്കും യാത്രാ ചെലവിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ദമ്പതികള്‍. യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതില്‍ ഷിപ്പ് ക്യാപ്റ്റനും അധികൃതരും വീഴ്ച വരുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates