സോഷ്യല്‍ മീഡിയയിലൂടെ പരസ്ത്രീ സല്ലാപം 'ഹോബി'യാക്കി ഭര്‍ത്താവ് ; വ്യാജ അക്കൗണ്ട് വഴി ചാറ്റ് ചെയ്ത് യുവതി കുടുക്കി ; വിവാഹമോചനം

സത്യം തിരിച്ചറിഞ്ഞ യുവതി മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അബുദാബി : സോഷ്യല്‍ മീഡിയ വഴി പരസ്ത്രീകളുമായി സല്ലാപം പതിവാക്കിയ ഭര്‍ത്താവിനെ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് യുവതി കുടുക്കി. മറുവശത്ത് ഉള്ളത് ഭാര്യയാണെന്ന് അറിയാതെ യുവതിയോട് ചാറ്റ് ചെയ്ത യുവാവ്, അവരെ ഒരുമിച്ചു തങ്ങാന്‍ ക്ഷണിക്കുകയും ചെയ്തു.

ചാറ്റിന്റെ വിശദാംശങ്ങളുമായി കുടുംബകോടതിയെ സമീപിച്ച യുവതിക്ക് വിവാഹമോചനം അനുവദിച്ചു. സ്ത്രീക്ക് വീടുവച്ചുകൊടുക്കാനും പ്രതിമാസ ചെലവിനുള്ള തുക നല്‍കാനും  കോടതി ഉത്തരവിട്ടിട്ടുണ്ട്. അറബ് യുവതിയാണ് ഭര്‍ത്താവിന്റെ രഹസ്യ ഇടപാട് പൊളിച്ചത്. രണ്ടു വര്‍ഷംമുന്‍പ് വിവാഹിതരായ ഇവര്‍ക്ക് 6 മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്.

ഭര്‍ത്താവിനെ പരസ്ത്രീകളോടൊപ്പം കണ്ടതായി സുഹൃത്ത് അറിയിച്ചത് അനുസരിച്ച് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയില്‍ ആണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. മണിക്കൂറുകളോളം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതും ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരാത്തതും പതിവാകുക കൂടി ചെയ്തതോടെയാണ് യുവതി നേരിട്ട് 'അന്വേഷണം' നടത്തിയത്. സത്യം തിരിച്ചറിഞ്ഞ യുവതി മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com