സ്വീഡനിലെ സുവർണ കിരീടമടക്കമുള്ള രാജഭരണ ശേഷിപ്പുകൾ മോഷണം പോയി

സ്വീ​​​​ഡ​​​​നി​​​​ലെ രാജഭരണ ശേഷിപ്പുകളായ സുവർണ കിരീടമടക്കമുള്ള വിലമതിക്കാനാകാത്ത വസ്തുക്കൾ മോഷണം പോയി
സ്വീഡനിലെ സുവർണ കിരീടമടക്കമുള്ള രാജഭരണ ശേഷിപ്പുകൾ മോഷണം പോയി
Updated on: 
1 min read

സ്റ്റോ​​​​ക്ഹോം: സ്വീ​​​​ഡ​​​​നി​​​​ലെ രാജഭരണ ശേഷിപ്പുകളായ സുവർണ കിരീടമടക്കമുള്ള വിലമതിക്കാനാകാത്ത വസ്തുക്കൾ മോഷണം പോയി. സ്ട്രാം​​​​ഗ്‌​​​​നാ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ല്‍​​​​ നി​​​​ന്നാ​​​​ണു ഇവ മോ​​​​ഷ​​​​ണം പോ​​​​യ​​​​ത്. പ​​​​തി​​​​നേ​​​​ഴാം നൂ​​​​റ്റാ​​​​ണ്ടി​​​​ല്‍ സ്വീ​​​​ഡ​​​​ന്‍ ഭ​​​​രി​​​​ച്ച കാ​​​​ള്‍​ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ രാ​​​ജാ​​​വി​​​ന്‍റെ​​​യും ഭാ​​​​ര്യ ക്രി​​​​സ്റ്റീ​​​​ന രാ​​​ജ്ഞി​​​യു​​​ടെ​​​യും കി​​​​രീ​​​​ട​​​​ങ്ങ​​​​ളടക്കമുള്ള ആഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. 13ാം നൂ​​​​റ്റാ​​​​ണ്ടി​​​​ല്‍ നി​​​​ര്‍​​​​മി​​​​ച്ച സ്ട്രാം​​​​ഗ്‌​​​​നാ​​​​സ് ​​​​ക​​​​ത്തീ​​​​ഡ്ര​​​​ല്‍ സ്റ്റോ​​​​ക്ഹോ​​​​മി​​​​ല്‍​​​​ നി​​​​ന്ന് 58 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​​യാ​​​​ണ്. കാളിനെ​​​​യും ക്രി​​​​സ്റ്റീ​​​​ന​​​​യെ​​​​യും ഇ​​​​വി​​​​ടെ​​​​യാ​​​​ണ് അ​​​​ട​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 

ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് മോഷണം നടന്നത്. ക​​​​ത്തീ​​​​ഡ്ര​​​​ല്‍ സ​​​ന്ദ​​​ര്‍​​​ശ​​​ക​​​ര്‍​​​ക്കാ​​​യി തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്ത സ​​​​മ​​​​യ​​​​ത്താ​യി​രു​ന്നു കവർച്ച. ക​​​​വ​​​​ര്‍​​​​ച്ച​​​​ക്കാ​​​​ര്‍ ചി​​​​ല്ലു​​​​കൂ​​​​ടു​​​​ക​​​​ള്‍ ത​​​​ക​​​​ര്‍​​​​ത്ത് ര​​​ത്ന​​ങ്ങളടക്കം പതിച്ച കി​​​രീ​​​ട​​​ങ്ങ​​​ള്‍ കൈ​​​​ക്ക​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​വേ​​​​ഗം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി സ​​​​മീ​​​​പ​​​​ത്തെ ത​​​​ടാ​​​​ക​​​​ത്തി​​​​ന​​​​ടു​​​​ത്തെ​​​​ത്തി സ്പീ​​​ഡ് ബോ​​​​ട്ടി​​​​ലൂ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. വി​​​​ദ​​​​ഗ്ധ സം​​​​ഘ​​​​മാ​​​​ണ് ക​​​​വ​​​​ര്‍​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു പൊലീ​​​​സ് പ​​​​റ​​​​ഞ്ഞു. വ്യാ​​​​പ​​​​ക​​​​മാ​​​​യ തെ​​​​ര​​​​ച്ചി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ചതായും പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com