'ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവര്‍'; ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയെ പാക്കിസ്ഥാന്‍ പുറത്താക്കി

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി
'ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവര്‍'; ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയെ പാക്കിസ്ഥാന്‍ പുറത്താക്കി
Updated on
1 min read

ഇസ്ലാമാബാദ്; ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കി പാക്കിസ്ഥാന്‍. ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവരാണെന്ന് പ്രസംഗിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി ഫയാസുല്‍ ഹസന്‍ ചോഹാനെയാണ് പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ പുറത്താക്കിയത്.  പരാമര്‍ശം വിവാദമാവുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തതോടെയാണ് ചോഹാനെ പുറത്താക്കിയത്. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടായത്. തെഹിരീകെ അന്‍സാഫ് പാര്‍ട്ടി നേതാവാണ് ചോഹാന്‍. പാര്‍്ടടിയിലെ മുതിര്‍ന്ന അംഗങ്ങളില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. തുടര്‍ന്ന് മന്ത്രി ക്ഷമാപണം നടത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. 

പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ അദ്ദേഹത്തിന് മാപ്പ് നല്‍കിയെങ്കിലും കടുത്ത നടപടി തന്നെ വേണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മന്ത്രിസ്ഥാനത്തു നിന്ന് പറത്താക്കിയത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് പാക്കിസ്ഥാന്റെ നടപടികള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com