Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത്

Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത്
Updated on
2 min read

വിവാഹം - അതൊരു മനോഹരമായ ജീവിതഘട്ടമാണ്. രണ്ട് പേരുടെയും മനസ്സും ജീവിതവും ഏകീകരിക്കുന്ന വിശുദ്ധ ബന്ധം. പരസ്പര ബഹുമാനവും വിശ്വാസവും സ്‌നേഹവുമാണ് ഈ ബന്ധത്തിന്റെ ആധാരം. സന്തോഷം എന്നത് വിവാഹത്തില്‍ നിന്നും യഥാര്‍ത്ഥമായി വളരുന്നത്, ഒരാള്‍ മറ്റൊരാളിന്റെ സ്വപ്നങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പങ്കാളിയാകുമ്പോഴാണ്. വൈവാഹികജീവിതം എപ്പോഴും സൗഖ്യത്തോടെ പോകുമെന്ന് ഉറപ്പില്ല. അല്ലറ ചില്ലറ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമെങ്കിലും അതൊക്കെ തീരാറുമുണ്ട്. എന്നാല്‍, ഭര്‍ത്താവു ഭാര്യയോടോ, തിരിച്ചോ ക്രൂരത കാട്ടുന്നത് വിവാഹ ബന്ധം വേര്‍പെടുത്താന്‍ വരെ കാരണമാകും. ക്രൂരത രണ്ടു തരത്തിലാണുള്ളത്; ശാരീരികവും മാനസികവും. ഇത്തരം സാഹചര്യത്തില്‍ കോടതികള്‍ വിവാഹ മോചനം അനുവദിക്കാറുണ്ട്. ഭര്‍ത്താവ് കുടുംബ ജീവിതത്തിനോട് നിസ്സംഗത കാണിക്കുന്നതും ലൈംഗിക ബന്ധത്തിന് താല്പര്യം കാണിക്കാതിരിക്കുന്നതും ക്രൂരതയായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭാര്യ നിയമവഴിയിലൂടെ ഈ അടുത്ത് വിവാഹ മോചനം നേടിയിട്ടുണ്ട്.

ഭാര്യ പറയുന്നത്:

കുടുംബജീവിതത്തില്‍ ഭര്‍ത്താവ് കാണിക്കുന്ന ഇഷ്ടക്കുറവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തതും, അവര്‍ക്കു ദാമ്പത്യജീവിതത്തില്‍ മാനസിക ക്ലേശവും ദുരിതവുമുണ്ടാക്കി. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കല്‍, പൂജകള്‍ നടത്തല്‍ തുടങ്ങിയ ആത്മീയ കാര്യങ്ങളിലാണ് ഭര്‍ത്താവിന് കൂടുതല്‍ താല്‍പ്പര്യമെന്നും ലൈംഗികതയുള്‍പ്പെടെ ദാമ്പത്യജീവിതം നയിക്കുന്നതില്‍ അയാള്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കുട്ടികള്‍ വേണമെന്നതിലും ഭര്‍ത്താവിന് താല്പര്യമില്ല. ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തുമ്പോള്‍, ഭര്‍ത്താവു ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിക്കുന്നതില്‍ മാത്രമേ താല്‍പ്പര്യമുള്ളൂവെന്നും, ആ രീതി പിന്തുടരാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നുമാണ് ഭാര്യയുടെ കേസ്. അതോടൊപ്പം, തന്നെ തനിച്ചാക്കി ഭര്‍ത്താവ് പലപ്പോഴും തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നും പരാതിയുണ്ട്. ഹര്‍ജിക്കാരി ഒരു ആയുര്‍വേദ ഡോക്ടറാണ്. പിജി കോഴ്‌സില്‍ ചേരാന്‍ അയാള്‍ അവരെ അനുവദിച്ചില്ല, അന്ധവിശ്വാസങ്ങളിലും തെറ്റായ വിശ്വാസങ്ങളിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ആക്ഷേപം.

Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത്
“ആ രേഖകൾ നഷ്ടമായി" എന്നാണോ ബാങ്കിന്റെ മറുപടി?, എന്താണ് പ്രതിവിധി

നിയമം എന്താണ് പറയുന്നത് ?

വിവാഹമോചന കേസുകളില്‍, 'ക്രൂരത' എന്നത് പൊതുവെ ഇണയുടെ പെരുമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്, അത് ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും അത് ഒരുമിച്ച് ജീവിക്കുന്നത് അസാധ്യമാക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ജീവന്, അവയവങ്ങള്‍ക്ക് അല്ലെങ്കില്‍ ആരോഗ്യത്തിന് അപകടമുണ്ടാകുമെന്ന് ന്യായമായ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുകയാണെങ്കില്‍ അത് വിവാഹ മോചനത്തിന് കാരണമാകാം. ചിലപ്പോള്‍ ക്രൂരത എന്നത് ഓരോ കേസിലെയും വസ്തുതകളെയും സാഹചര്യങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. അതായതു ശാരീരിക പീഡനം എളുപ്പത്തില്‍ തെളിയിക്കാം. എന്നാല്‍, മാനസിക ക്രൂരത ഓരോ കേസിലും വ്യത്യാസപ്പെടുന്നു. 1955 ലെ ഹിന്ദു വിവാഹ നിയമം, ഭര്‍ത്താവിനോ ഭാര്യക്കോ ക്രൂരതയുടെ പേരില്‍ വിവാഹമോചനം തേടാന്‍ അനുവദിക്കുന്നു. ദമ്പതികളില്‍ ഒരാള്‍ മമറ്റൊരാളെ വൈകാരികമോ മാനസികമോ ആയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നതിനെയാണ് മാനസിക ക്രൂരത എന്ന് പറയുന്നത്. നിരന്തരമായ അപമാനം, വാക്കാലുള്ള അധിക്ഷേപം, പീഡനം, അവഗണന, ഭീഷണികള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ മാനസിക ക്രൂരത ഉണ്ടാകാം.

ഭര്‍ത്താവിന്റെ മറുവാദം:

എം.ഡി പൂര്‍ത്തിയാക്കാതെ കുട്ടികള്‍ വേണ്ട എന്ന് ഭാര്യ ഉറച്ച നിലപാടെടുത്തു. അതിനിടെ അവര്‍ക്കു സര്‍ക്കാര്‍ ജോലിയും ലഭിച്ചു. ഭാര്യയുടെ ശമ്പളത്തില്‍ കണ്ണുവെച്ചു അവരുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുടുംബ ജീവിതത്തില്‍ അനാവശ്യമായി കൈകടത്തുകയാണെന്നും ഭര്‍ത്താവ് പരാതിപ്പെട്ടു.

Divorce case |ഭര്‍ത്താവ് ഭക്തിമാര്‍ഗത്തില്‍, ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ താത്പര്യമില്ല; കോടതി പറഞ്ഞത്
മാട്രിമോണിയുടെ ചതി, അറിയാം ഉപഭോക്തൃ അവകാശങ്ങള്‍

കോടതിയുടെ നിരീക്ഷണവും ഉത്തരവും:

കുടുംബ ജീവിതത്തിലെ ഭര്‍ത്താവിന്റെ താല്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടു വെന്നാണ് തെളിയിക്കുന്നത്. ആത്മീയമോ മറ്റെന്തിങ്കിലുമോ ആവട്ടെ, വിവാഹം ഒരു പങ്കാളിക്കു മറ്റൊരു പങ്കാളിയുടെ മേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരം നല്‍കുന്നില്ല. ഭര്‍ത്താവു തന്റെ ആത്മീയ ജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും

ഹൈക്കോടതി വ്യക്തമാക്കി. നിരന്തരമായ അവഗണന, സ്‌നേഹമില്ലായ്മ, സാധുവായ കാരണങ്ങളില്ലാതെ ദാമ്പത്യ അവകാശങ്ങള്‍ നിഷേധിക്കല്‍ എന്നിവ ഭാര്യക്ക് കടുത്ത മാനസിക ആഘാതത്തിന് കാരണമാകുന്നു, കൂടാതെ ഹര്‍ജിക്കാരി കടുത്ത മാനസിക ആഘാതത്തിന് വിധേയയായി എന്ന വാദം അവിശ്വസിക്കാന്‍ ഒരു കാരണവും കണ്ടെത്താനായില്ല എന്നും കോടതി പറഞ്ഞു. ഇരുവരും തമ്മിലുള്ള പരസ്പര സ്‌നേഹം, വിശ്വാസം, കരുതല്‍ എന്നിവ നഷ്ടപ്പെട്ടുവെന്നും വിവാഹം വീണ്ടെടുക്കാനാകാത്തവിധം തകര്‍ന്നുവെന്നും കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com