

വിദേശത്തു പഠനത്തിനു കേരളത്തില്‍നിന്ന് പോകുന്നവര്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി അവിടുത്തെ ഭാഷ പ്രാവീണ്യ പരീക്ഷക്കു മിനിമം സ്‌ക്കോര്‍ എങ്കിലും വേണം. ഐ ഇ ല്‍ ടി എസ്, ജര്‍മന്‍ഭാഷയൊക്കെ പഠിച്ചായിരിക്കും പോകുന്നത്.
പക്ഷേ അവര്‍ക്കു ഒരു പരിശീലനമോ ഒറിയെന്റെഷനോ ഇല്ലാത്തത് വിവിധ രാജ്യങ്ങളില്‍ എങ്ങനെ പെരുമാറണം, എന്ത് സാമൂഹിക സാംസ്‌കാരിക അവബോധം വേണമെന്നതാണ്. കേരളത്തില്‍ നിന്നും നേരെ ലണ്ടനില്‍ അല്ലെങ്കില്‍ ബര്‍ളിനില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണമെന്നാണ്.
യൂറോപ്പില്‍ ചൂട് സമയത്ത് പലരുടെയും ഡ്രെസ് കോഡ് മാറും. പക്ഷേ ആരും പരസ്പരം തുറിച്ചു നോക്കില്ല. ട്രെയിനില്‍ ആരും ശബ്ദമുണ്ടാക്കാറില്ല ഇത് പറയാന്‍ കാരണം ഇപ്പോള്‍ ബര്‍ലിന്‍ അടക്കം ജര്‍മ്മനിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പലര്‍ക്കും സമൂഹത്തില്‍ എങ്ങനെ വര്‍ത്തിക്കണമെന്നു ഒരു പരീശീലമോ സെന്‍സിബിലിറ്റിയൊ ഇല്ല. കേരളത്തില്‍ നിന്ന് നേരെ ഏജന്‍സി വഴി എത്തുന്നവര്‍.
നേരത്തെ കാനഡയിലേക്കുള്ള ഒഴുക്ക് കുറഞ്ഞു. യൂ കെയില്‍ പഠനം കഴിഞ്ഞു സ്‌റ്റേ ബാക്ക് ഒക്കെയുണ്ടെങ്കിലും പലരും ഓള്‍ഡ് ഏജ് ഹോമിലും റെസ്‌റ്റോറന്റുകളിലും മിനിമം വേജ് മാത്രം വാങ്ങി കഷ്ട്ടിച്ചു പിടിച്ചു നിന്നാലും നല്ല ശമ്പളം വാങ്ങുന്ന പ്രൊഫഷണല്‍ ജോലി അവസരം കുറഞ്ഞതിനാല്‍ യൂ കെ ഒഴുക്കും കുറഞ്ഞപ്പോള്‍ പുതിയ കയറ്റുമതി സ്ഥലം ജര്‍മ്മനിയാണ്.
കഴിഞ്ഞദിവസം ബര്‍ലില്‍ ജോലി ചെയ്യുന്ന എന്റെ മകനോട് സംസാരിച്ചപ്പോള്‍ അവിടെ ഇപ്പോള്‍ ട്രയിനിലും പലയിടത്തും മലയാളം കേള്‍ക്കാമെന്നു പറഞ്ഞു. ട്രെയിനില്‍ ഉച്ചത്തില്‍ മലയാളം സംസാരിക്കുന്ന പതിനെട്ടു ഇരുപതും വയസ്സുള്ളവര്‍ ഉറച്ചു മലയാളത്തില്‍ സംസാരിക്കുന്നത് പല ജര്‍മന്‍കരെയും അസ്വസ്ഥതപെടുത്തുന്നത് കൊണ്ടാണ് ദൂരെ ഒരു സീറ്റില്‍ ഇരുന്ന അയാള്‍ ശ്രദ്ധിച്ചത്. അവര്‍ അടുത്ത സീറ്റില്‍ ഇരുന്ന സ്ത്രീകളെ നോക്കി മലയാളത്തില്‍ പരസ്പരം പറയുന്നത് കേട്ട് ഞെട്ടി. ഹോ, എന്ത് തുടയാടാ '!! എന്ന് തുടങ്ങി അടുത്ത് ഇരുന്ന സ്ത്രീകളെ വായിനോക്കി അവരുടെ ശരീര ഭാഗങ്ങളെ വര്‍ണിക്കുന്നു!!!
സംസാരം ഉറക്കെ. ഭാഷ അവര്‍ക്ക് മനസ്സിലായില്ല എങ്കിലും ഇവര്‍ ഉറച്ചു വായി നോക്കി സംസാരിക്കുന്നത് കെട്ട് ഒരാള്‍ എഴുനേറ്റ് ചെന്ന് ജര്‍മന്‍ ഭാഷയില്‍ മറ്റുള്ളവരെ ശല്യപെടുത്തരുത് എന്ന് താക്കീത് നല്‍കി.
ഇപ്പോള്‍ തന്നെ ജര്‍മ്മനിയില്‍ വരുത്തന്‍മാരോട് പലര്‍ക്കും നീരസമുണ്ട്. ഇന്ത്യയില്‍ പലയിടത്തും നിന്നും ഇപ്പോള്‍ വിവിധ ഏജന്‍സി വഴി വരുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും അടിസ്ഥാന കള്‍ച്ചറല്‍ സെന്‍സിബിലിറ്റി ഇല്ലന്നത് മുന്‍വിധികള്‍ കൂട്ടും.
ജര്‍മ്മനിയില്‍ ഇപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കു വളരെ തുച്ഛമായ ഫീസ് ഉള്ളതിനാല്‍ ഇപ്പോള്‍ ജര്‍മ്മനി ഒരു ഡെസ്റ്റിനേഷനാണ്. എന്നാല്‍ അവിടെ തീവ്ര വലതു പക്ഷ നിയോ നാസി പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വംശീയ മനോഭാവം കൂടുതല്‍. അങ്ങനെയുള്ളയിടത്തു ഇത് പോലെ കള്‍ച്ചറല്‍ സെന്‍സിബിലിറ്റി ഇല്ലാതെ പെരുമാറിയാല്‍ പലപ്പോഴും അപകടം വിളിച്ചു വരുത്തുന്ന ഏര്‍പ്പാടാണ്.
വലിയ ഐ ടി കമ്പനികള്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍/ഓര്‍ഗനൈസെഷന്‍സ് എല്ലാം ഇന്‍ഡക്ഷന്റെ ഭാഗമായി മള്‍ട്ടികള്‍ച്ചര്‍ സെന്‍സിബിലിറ്റി, വാല്യു ഒറിയന്റെഷനോക്കെ കൊടുക്കും. അതു പോലെ social etiquette. ഇതൊന്നും ഇല്ലാതെ ഏജന്‍സികള്‍ അഡ്മിഷന്‍ ശരിയാക്കി അവരുടെ കമ്മീഷന്‍ വാങ്ങിയാല്‍ അവരുടെ റോള്‍ കഴിഞ്ഞു.
ഇവിടെ നിന്ന് നേരെ പോയി അവിടെ ചെന്ന് അവിടുത്തെ സംസ്‌കാര പരിസരം മനസ്സിലാക്കാതെ ഉച്ചത്തില്‍ സംസാരിച്ച ബഹളമുണ്ടാക്കിയാല്‍ അതിനു ചിലയിടത്തു പ്രതികരണമുണ്ടാകും
ഒരിക്കല്‍ ബ്രാട്ടിസ്ലാവായില്‍ ഡിന്നര്‍ കഴിഞ്ഞു ഹോട്ടലിലേക്ക് വരുമ്പോള്‍ മലയാളത്തില്‍ പച്ച തെറികള്‍ ഉറക്കെ പറഞ്ഞു ബഹളമുണ്ടാക്കി ഒരു സെറ്റ് മുന്നില്‍ പോകുന്നു. ഞാന്‍ അടുത്ത് ചെന്ന് മലയാളത്തില്‍ തന്നെ പതിയെ പറഞ്ഞു ഒരു മയത്തില്‍ തെറി പറ. വെള്ളമടിച്ചു കോണ്‍ തെറ്റിയ പിള്ളേര്‍. അവര്‍ എവിടെയൊ മെഡിസിന്‍ പഠിക്കാന്‍ വന്നിട്ട് ഒന്ന് കറങ്ങാന്‍ വന്നതാണ്. എന്തായാലും ഞാന്‍ പറഞ്ഞപ്പോള്‍ ' സോറി, ചേട്ട' എന്ന് പറഞ്ഞു വേഗത്തില്‍ നടന്നു മറഞ്ഞു.
(സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates