പൊന്‍പുലര്‍ക്കാലം പോകെ, പൂവിളിയതും പോകെ

സങ്കല്പാചാരം മാത്രം - അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത
Onam vibe
representative image created by Ai image generator Ai image generator
Updated on
1 min read

തുമ്പയും മുക്കുറ്റിയും

തൂമഞ്ഞക്കസവിട്ട

പൊന്‍പുലര്‍ക്കാലം പോകെ,

പൂവിളിയതും പോകെ

Onam vibe
കാടിറക്കം (ഒരു വേട്ടമൃഗത്തിന്റെ ആത്മകഥ)

നാലിറയത്തിന്‍ ചോട്ടില്‍

നിരന്ന മൂക്കുറ്റിപ്പൂ

മൂത്തമാവിലെ ഊഞ്ഞാ

ലാടിയ കഥപോകെ

കാക്കപ്പൂ, കദളിപ്പൂ,

കണ്ണെഴുതിനില്ക്കുന്ന

നാട്ടിടവഴിപോലും

നിദ്രാമൂകമെന്നോണം

വാഴ്ത്തുന്ന പാട്ടോ, കൊട്ടോ

കുരവപ്പൊലിമയോ

പാട്ടിലെ വെറും കഥാ

ശില്‍പ സായൂജ്യം മാത്രം

എന്റെയീയോണം വെറും

കോണ്‍ക്രീറ്റ് കൂടാരത്തില്‍

സങ്കലിതമാമൊരേ

സങ്കല്പാചാരം മാത്രം

Onam vibe
കാലനെ ചതിച്ച ആശാരിയുടെ കഥ ഗോവിന്ദേട്ടനാണ് എനിക്ക് പറഞ്ഞു തന്നത്
Onam vibe
ധൂമാത്മകം - അനിൽ കുമാർ എംആർ എഴുതിയ കവിത
Summary

Malayalam poem written by Anubhooti Sreedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com