

ഈ രാത്രിയില്‍
ഉറങ്ങാതിരിക്കുന്നവര്‍ കൂരിരുള്‍ കരിനാഗങ്ങളല്ല.
ഉടലുരുക്കുന്ന കാന്തവലയത്തില്‍ അകപ്പെട്ടവര്‍..
എല്ലാവരും
ഒരേ മനസ്സുള്ളവര്‍
കൂലിവേല, ബാങ്കുദ്യോഗം,
ബിസിനസ്സ്
'കലിപൂണ്ട നളന്മാര്‍'
'കള്ളിമുള്ളണിഞ്ഞവര്‍'
പൊതുശീലത്തിന്റെ
ഉടമകള്‍, അടിമകളും.
പകലത്തെ മയക്കുമരുന്നിന്റെ
മതില്‍ക്കെട്ട്
കൊടും വിഷബാധയില്‍
തകര്‍ന്നു വീഴുന്നത്
ശുശ്രൂഷകര്‍ അറിയുന്നില്ല. ഘോരഗ്രഹണത്തില്‍
അവര്‍ ഉറങ്ങുന്നു
കൂട്ടിരിപ്പുകാര്‍-
ശ്യാമിന്റെ അമ്മ,
രവിശങ്കറിന്റെ ഭാര്യ,
ചന്ദ്രന്‍ മേസ്തിരിയുടെ സഹോദരി-
എല്ലാം മറന്നുറങ്ങുന്നു
വീട്ടിലാവുമ്പോള്‍
പേക്കിനാവ് കാണുന്നവര്‍,
അന്ധകാരത്തിന്റെ
മറയില്ലാതെ അലിഞ്ഞലിഞ്ഞ്...
ഇവിടെ
ഡീ-അഡിക്ഷന്‍ സെന്ററില്‍
ഒരുമയോടെ...
Malayalam Poem, Literature
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates