ചുമടുതാങ്ങി - ഉണ്ണിക്കൃഷ്ണൻ മുതുകുളം എഴുതിയ കവിത

Malayalam Poem
ഉണ്ണിക്കൃഷ്ണൻ മുതുകുളം എഴുതിയ കവിത AI image
Updated on
1 min read

ഓരോ ചുമടും

ആവാഹിച്ചു-

മൂന്നു കല്ലുകളുടെ 

പാരുഷ്യത്താൽ....

Malayalam Poem
പെണ്ണും പൊന്നും - ഒരു ദ്വിമാന സമവാക്യം; അമൃത കേളകം എഴുതിയ കവിത

ഭാരമിറക്കി 

നെടുംതൂണുകൾക്കു

താഴെ വിശ്രമിച്ചു-

ചോര വിയർത്ത 

പരുക്കൻ ജീവിതങ്ങൾ...

കദനകാവ്യങ്ങൾ

 ഉരുക്കഴിച്ചു-

ക്ലേശങ്ങളുടെ 

കൂട്ടുകാർ...

ഇച്ഛാശക്തിയുടെ

 കിതപ്പുകൾ

 ഏറ്റുവാങ്ങി-

നൂറ്റാണ്ടുകൾ...

Malayalam Poem
നീലച്ചിത്രം - സന്ന്യാസു എഴുതിയ കവിത

ഓരോ ചുമടിലും 

കണ്ണാടി നോക്കി-

ആയിരം സ്വപ്നങ്ങൾ...

നെടുവീർപ്പുകൾ

കാലത്തിന്റെ-

തിരശ്ശീലയിൽ ഒളിച്ചു...

ഞാൻ മാത്രം

ഒന്നും പറയാനില്ലാതെ-

ഈ നാൽക്കവലയിൽ

 ഒരു മൂലയ്ക്ക്...

Summary

Malayalam poem written by Unnikrishnan Muthukulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com