കൊലയാളിയെ പൊലീസിന് വിട്ടുകൊടുക്കുകയില്ലെന്ന് അയാള്‍ തീരുമാനിച്ചു

അവസാനത്തെ കൊലപാതകം - വൈശാഖ് സി എഴുതിയ കഥ
Malayalam story
representational image created by Ai image generatorAi image generator
Updated on: 
1 min read

നിലത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന കൊല്ലപ്പെട്ട കാമുകിയെ നോക്കി അയാള്‍ പൊട്ടിക്കരഞ്ഞു.

കൊലയാളി അപ്പോഴും അയാളുടെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

പൊലീസ് ജീപ്പുകളുടെ സൈറണുകള്‍ അയാളുടെ ചെവിയില്‍ മുഴങ്ങി.

കൊലയാളിയെ പൊലീസിന് വിട്ടുകൊടുക്കുകയില്ലെന്ന് അയാള്‍ തീരുമാനിച്ചു.

അരയില്‍ ഒളിപ്പിച്ച തോക്ക് വീണ്ടും പുറത്തെടുത്തുകൊണ്ട് അയാള്‍ മുന്നോട്ട് നടന്നു.

***************

-

Malayalam story
അരങ്ങ് - സതീഷ് മാമ്പ്ര എഴുതിയ കഥ

മുന്‍വശത്തെ വാതില്‍ തല്ലി പൊളിച്ചു പൊലീസ് വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ അയാള്‍ കൊലയാളിയുടെ നെറ്റിയില്‍ തോക്ക് ചൂണ്ടി നില്‍ക്കുകയായിരുന്നു.

'Drop your guns! പൊലീസുകാരെ നോക്കി അയാള്‍ അലറി.

പൊലീസുകാര്‍ പതിയെ തോക്കുകള്‍ താഴെ വെച്ചു.

'നോ! ചെയ്യരുത്!' ഏറ്റവും മുന്നില്‍ നിന്ന പ്രധാന പൊലീസുകാരന്‍ അയാളോട് അപേക്ഷിച്ചു.

അയാള്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

Malayalam story
പാതാള ഗംഗ - ചാള്‍സ് എഴുതിയ കഥ

കൊലയാളിയെ നിയമത്തിന് വിട്ടുകൊടുക്കുകയില്ലെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.

കൊലയാളിയുടെ വായിലേക്ക് അയാള്‍ തോക്കിന്റെ ബാരല്‍ തിരുകി.

പൊലീസുകാര്‍ നിസ്സഹായരായി നോക്കി നിന്നു.

അയാള്‍ കാഞ്ചി വലിച്ചു.

ചെവി തുളയ്ക്കുന്ന വെടി ശബ്ദം മുറിയില്‍ പ്രതിധ്വനിച്ചു.

പൊലീസുകാര്‍ അയാളുടെ നേരെ പാഞ്ഞടുത്തു.

പൊട്ടി തെറിച്ച തലച്ചോറുമായി അയാള്‍ കാമുകിയുടെ അടുത്തേക്ക് മറിഞ്ഞു വീണു.

Malayalam story
അഭി അവന്റെ കൈ മാറ്റിയപ്പോള്‍ ഒരു പഴവില്‍പ്പനക്കാരിയുടെ മനോഹരമായ ചിത്രം
Summary

Malayalam short story written by Vysakh C

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com