എന്നെ ഒഴിച്ചുവെച്ച പാത്രം!

സന്ധ്യ എൻ പി എഴുതിയ കവിത
 Malyalam Poem,Sandhya NP
Enne Ozhichu vacha patram! Malayalam Poem written by Sandhya NPചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക, സമകാലിക മലയാളം
Updated on
1 min read

ആർക്കും പ്രയോജനമില്ലാത്ത അവഗണിക്കപ്പെട്ട ഭൂഭാഗം എന്നു കരുതിയിരുന്നു.

വാസയോഗ്യമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട് നിരന്തരം കരഞ്ഞുകൊണ്ടിരിക്കുന്ന തണ്ണീർത്തടം എന്നും കരുതിയിരുന്നു.

പൊളിച്ചുനീക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങളാൽ തണ്ണീർത്തടം മൂടുന്നതുപോലെയോ ഊഷരഭൂമി എന്നേക്കുമായി ഉപേക്ഷിച്ചുപോകുന്നതുപോലെയോ അല്ലാതെ അതിനെ അപ്പാടെ ഭൂമിയിൽ നിന്നടർത്തിമാറ്റി ശൂന്യതയിൽ നിക്ഷേപിക്കുംപോലെ മായ്‌ചുകളഞ്ഞു!

 Malyalam Poem,Sandhya NP
സന്ധ്യ എന്‍.പി എഴുതിയ കഥ വംശഹത്യ

ചീവീടുകൾ കൈകൾ കൂട്ടിത്തിരുമ്മി ഒച്ചയുണ്ടാക്കിയിരുന്ന ഇടം

ആത്മാവ് തുപ്പലാൽ മറതീർത്ത്

ഒളിച്ചിരുന്ന ഇടം.

ഞാൻ എന്റെ ഏകാന്തതയെ പൊളിച്ചുനോക്കിയിരുന്ന ഇടം!

ഒരിക്കൽ

പേറ്റുവെള്ളം നിറഞ്ഞിരുന്ന

എന്റെ ഏകാന്ത ഭൂമി!

ഇപ്പോഴെന്റെ ഉൾത്തടം

ചീവീടുകളില്ലാത്ത നിശ്ശബ്ദ ഭൂമി!

നീർത്തുള്ളികളടക്കം ചെയ്ത

നീല അളുക്ക്

വാക്കുകളുടെ ചില്ലുപാത്രം

അഗാധതയിൽ വീണു ചിതറുന്ന മൗനം!

 Malyalam Poem,Sandhya NP
സന്ധ്യ എന്‍.പി. എഴുതിയ കവിത: കണ്ണീരെന്ന് എഴുതുന്നൂ ഒരൊച്ച്

അടുക്കള ജനാലയിലൂടെ

പുറത്തേക്കു

നോക്കുമ്പോൾ

അകാലത്തിൽ

വിരിഞ്ഞ മഞ്ഞ

വിളറിയ തുള്ളികളായി

ഇറ്റുവീണു പടർന്നതിൻ പാട്!

Summary

Enne Ozhichu vacha patram! Malayalam Poem written by Sandhya NP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com