മൊസൂള്‍ എയര്‍പോര്‍ട്ട് ഇറാഖി സൈന്യം തിരികെ പിടിച്ചു

നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം മാറിയാണ് എയര്‍പോര്‍ട്ട്. നഗരം മുഴുവന്‍ അധീനതയിലാക്കി കഴിഞ്ഞു എന്ന് ഇറാഖി സൈന്യം അവകാശപ്പെടുന്നു. 
മൊസൂള്‍ എയര്‍പോര്‍ട്ട് ഇറാഖി സൈന്യം തിരികെ പിടിച്ചു

മൊസൂള്‍: രക്തരൂക്ഷിത പോരാട്ടത്തിന് ശേഷം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അധീനതതയില്‍ നിന്നും മൊസൂള്‍ എയര്‍പോര്‍ട്ട് ഇറാഖ്-അമേരിക്കന്‍ സംയുക്ത സൈന്യം തിരികെ പിടിച്ചു. ഇറാഖി സമയം വ്യാഴാഴ്ച്ച രാവിലെയോടെ എയര്‍പോര്‍ട്ടില്‍ പ്രവേശിച്ച സൈന്യം അടുത്തുള്ള മിലിട്ടറി ബേസ് ക്യാമ്പും പിടിച്ചെടുത്തു. മൊസൂള്‍ എയര്‍പോര്‍ട്ട് ഐഎസില്‍ നിന്നും മോചിപ്പിച്ചതോടെ പശ്ചിമ മൊസൂള്‍ വിമോചന ദൗത്യത്തില്‍ പ്രധാന നാഴിക കല്ല് താണ്ടിയിരിക്കുകായണ് ഇറാഖി സൈന്യം. 

നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം മാറിയാണ് എയര്‍പോര്‍ട്ട്. നഗരം മുഴുവന്‍ അധീനതയിലാക്കി കഴിഞ്ഞു എന്ന് ഇറാഖി സൈന്യം അവകാശപ്പെടുന്നു. 

എയര്‍പോര്‍ട്ടിന് സമീപമുള്ള കെട്ടിടങ്ങള്‍ ബോംബ് വെച്ച് തകര്‍ത്തും കാര്‍ ബോബ് സ്‌ഫോടനങ്ങള്‍ നടത്തിയും തീവ്രവാദികള്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും അതെല്ലാം താണ്ടി വിജയത്തിലെത്താന്‍ സേനയ്ക്ക് കഴിഞ്ഞു എന്ന് അല്‍ജസീറ യുദ്ധ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ജൂണിലാണ് നഗരവും വിമാനത്താവളവും ഇസ്ലാമിക് സ്‌റ്റേറ്റ് അക്രമിച്ച് കീഴ്‌പ്പെടുത്തിയത്. ഈ പ്രദേശം ഇറാഖിലെ തങ്ങളുടെ പ്രധാന ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ ആഴ്ച്ചയുടെ തുടക്കത്തിലാണ് പടിഞ്ഞാറന്‍ മൊസൂള്‍ തിരികെപ്പിടിക്കാനായി ഇറാഖി സൈന്യം നടപടിയാരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com