മ്യാന്‍മറില്‍ റോഹിങ്ക്യന്‍ വിമതരുടെ വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിക്കളഞ്ഞ് ഭരണകൂടം

പോരാട്ടം രൂക്ഷമായ രാഖൈനില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും ബാക്കിയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റനുമായിരുന്നു റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്
മ്യാന്‍മറില്‍ റോഹിങ്ക്യന്‍ വിമതരുടെ വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിക്കളഞ്ഞ് ഭരണകൂടം

മ്യാന്‍മറിലെ റോഹിങ്ക്യന്‍ വിമതരുടെ വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിക്കളഞ്ഞ് ഭരണകൂടം. ഞായറാഴ്ച മുതല്‍ ഒരുമാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റോഹിങ്ക്യന്‍  സായുധ പോരാളികളായ അര്‍കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി രംഗത്തെത്തിയിരുന്നു.പോരാട്ടം രൂക്ഷമായ രാഖൈനില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും ബാക്കിയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റനുമായിരുന്നു റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സൈന്യവും സംയമനം പാലിക്കണമെന്ന് എആര്‍എസ്എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആഹ്വാനം മ്യാന്‍മര്‍ ഭരണകൂടം തള്ളിക്കളയുകയായിരുന്നു. ഇതുവരേയും വെടിനിര്‍ത്തല്‍ ആഹ്വാനത്തിനോട്് മ്യാന്‍മര്‍ ഭരണകൂടം കൃത്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആങ് സാങ് സൂചിയുടെ വക്താവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത് ഭരണകൂടം വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിക്കഞ്ഞു എന്നതാണ്. 

തീവ്രവാദികളുമായി സന്ധി ചെയ്യാന്‍ സാധ്യമല്ലയെന്നാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവ് കൂടിയായ മ്യന്‍മര്‍ നേതാവ് ആങ് സാങ് സൂചിയുടെ വക്താവ് ട്വിറ്ററിലൂടെ പറഞ്ഞത്. ഇതോടെ റോഹിങ്ക്യകള്‍ക്കെതിരെ സൈന്യം നടത്തിവരുന്ന കൂട്ട വംശഹത്യക്ക് അയവ് സംഭവിക്കില്ലായെന്ന് വ്യക്തമായിരിക്കുകയാണ്. യുദ്ധ മേഖലയിലുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com