മരച്ചുവട്ടിലിരുന്ന പുള്ളിപ്പുലിയുടെ തലയില്‍ വീണത് ജീവനറ്റ ഇമ്പാലയുടെ ശരീരം, 'വില്ലനായത്' കുഞ്ഞ് - വീഡിയോ 

സൗത്ത് ആഫ്രിക്കയിലെ സാബി സാന്‍ഡ് വന്യജീവി സങ്കേതത്തിലാണ് സംഭവം
മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്ന ജീവനറ്റ ഇമ്പാലയുടെ ശരീരം
മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്ന ജീവനറ്റ ഇമ്പാലയുടെ ശരീരം

റ്റു മൃഗങ്ങളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുള്ളിപ്പുലികള്‍ പൊതുവേ വേട്ടയാടിയ ഇരകളെ മരത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി ഭക്ഷിക്കുന്നതാണ് പതിവ്. ഇങ്ങനെ പിടികൂടിയ ഇരയുമായി മരത്തില്‍ കയറിയ പുള്ളിപ്പുലിക്ക് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സൗത്ത് ആഫ്രിക്കയിലെ സാബി സാന്‍ഡ് വന്യജീവി സങ്കേതത്തിലാണ് സംഭവം. സഫാരി ഗൈഡായ സാബ്രെ മീസര്‍ ആണ് അപൂര്‍വ ദൃശ്യം പകര്‍ത്തിയത്. വേട്ടയാടിയ ഇമ്പാലയെ ശിഖരത്തില്‍ വച്ച് ഭക്ഷിച്ച ശേഷം ബാക്കിയുള്ളത് കുഞ്ഞിന് നല്‍കി മരത്തില്‍ നിന്ന് താഴേക്കിറങ്ങിയതായിരുന്നു പുള്ളിപ്പുലി. അല്‍പ സമയം മരച്ചുവട്ടില്‍ നിന്നു ചുറ്റുപാടും നീരീക്ഷിക്കുകയായിരുന്ന പുള്ളിപ്പുലിയുടെ തലയിലേക്കാണ് ഇമ്പാലയുടെ ശരീരം വന്നുവീണത്. പുള്ളിപ്പുലിയുടെ കുഞ്ഞ് ഭക്ഷിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഇമ്പാലയുടെ ശരീരം താഴേക്ക് ഊര്‍ന്നുപോവുകയായിരുന്നു.

ഇമ്പാലയുടെ ശരീരം നേരെ താഴെ പുള്ളിപ്പുലിയുടെ തലയിലേക്കാണ് പതിച്ചത്. ഭയന്ന് പുള്ളിപ്പുലി പിന്നോട്ട് ചാടിമാറുന്നതും ദൃശ്യത്തില്‍ കാണാം. ഉയരത്തില്‍ നിന്ന് ഭാരമുള്ള ശരീരം തലയിലേക്ക് വീണെങ്കിലും പുള്ളിപ്പുലിക്ക് അപകടമൊന്നും സംഭവിച്ചിലെന്ന് സാബ്രെ മീസര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com