'നമ്മള്‍ അവരെ മറക്കരുത്'; അഭയാര്‍ത്ഥികളായ കുട്ടികളെ ചേര്‍ത്തുപിടിച്ചു; യുക്രൈന്‍ പതാകയില്‍ ചുംബിച്ച് മാര്‍പാപ്പ

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് മാര്‍പാപ്പ ആവര്‍ത്തിച്ചു
ചിത്രം: എപി
ചിത്രം: എപി


വത്തിക്കാന്‍: റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈന് പരസ്യ പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധഭൂമിയായ ബുച്ചയില്‍ നിന്നുകൊണ്ടുവന്ന യുക്രൈന്‍ പതാകയില്‍ മാര്‍പാപ്പ ചുംബിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് മാര്‍പാപ്പ ആവര്‍ത്തിച്ചു. 

വത്തിക്കാനിലെ ബുധനാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രൈന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. യുക്രൈനില്‍ നിന്ന് എത്തിയ കുട്ടികളെ വേദിയിലേക്ക് വിളിച്ച പോപ് ഫ്രാന്‍സിസ്, ഈസ്റ്റര്‍ സമ്മാനമായി വലിയ ചോക്ലേറ്റുകള്‍ നല്‍കുകയും ചെയ്തു. 

'എല്ലാ യുക്രൈനികള്‍ക്ക് വേണ്ടും ഈ കുട്ടികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ഈ കുട്ടികള്‍ സുരക്ഷിത സ്ഥലത്തെത്താന്‍ പലായനം ചെയ്യേണ്ടിവന്നു. ഇത് യുദ്ധത്തിന്റെ ഫലമാണ്'-മാര്‍പാപ്പ പറഞ്ഞു. 

'ഈ പതാക വന്നത് യുദ്ധഭൂമിയില്‍ നിന്നാണ്, രക്തസാക്ഷി നഗരമായ ബുച്ചയില്‍ നിന്നാണ്.നമ്മള്‍ അവരെ മറക്കരുത്. യുക്രൈനിലെ ജനങ്ങളെ മറക്കരുത്'- പതാകയില്‍ ചുംബിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു. 

കഴിഞ്ഞദിവസം, യുക്രൈന്‍ നഗരത്തില്‍ കൂട്ടക്കൊല നടന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നഗരം പിടിച്ചെടുത്ത റഷ്യന്‍ സൈന്യം, കൂട്ടക്കൊല നടത്തിയെന്നാണ് യുക്രൈന്‍ ഭരണകൂടം ആരോപിക്കുന്നത്. റഷ്യന്‍ സൈന്യം നഗരം വിട്ടതിന് പിന്നാലെയാണ് കൈകള്‍ പിന്നില്‍ക്കെട്ട നിലയിലും തലയ്ക്ക് വെടിയേറ്റ നിലയിലും അനവധി സിവിലയന്‍മാരുടെ മൃതദേങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com