സമൂസ ഉണ്ടാക്കിയത് ശുചിമുറിയിൽ; റെസ്റ്റോറന്റ് പൂട്ടി

സൗദി അറേബ്യയിൽ സമൂസ ഉൾപ്പെടെയുള്ള ഭക്ഷണപദാർഥങ്ങൾ ശുചിമുറിയിൽ പാചകം ചെയ്ത് വിൽപ്പന നടത്തിയ ഭക്ഷണശാല അധികൃതർ പൂട്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയിൽ സമൂസ ഉൾപ്പെടെയുള്ള ഭക്ഷണപദാർഥങ്ങൾ ശുചിമുറിയിൽ പാചകം ചെയ്ത് വിൽപ്പന നടത്തിയ ഭക്ഷണശാല അധികൃതർ പൂട്ടിച്ചു. 30 വർഷത്തിലേറെയായി ഇതേ രീതിയിൽ സമൂസകളുണ്ടാക്കി വിറ്റ ജിദ്ദയിലെ ഭക്ഷണശാലക്കെതിരെയാണ് നടപടിയെടുത്തതെന്നാണ് നടപടി.

മുപ്പത് വർഷത്തിലേറെയായി ഒരു റെസിഡൻഷ്യൽ ബിൽഡിങിൽ പ്രവർത്തിച്ചു വരികയായിരുന്ന ഭക്ഷണശാലയ്ക്കെതിരെയാണ് നടപടിയെടുത്തത്.  ജിദ്ദ മുൻസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയത്. 

ലഘുഭക്ഷണങ്ങളും മറ്റ് ഭക്ഷണങ്ങളും ശുചിമുറിയിലാണ് ഇവർ പാകം ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്. ഇറച്ചിയും ചിക്കനും ചീസും ഇവർ ഉപയോഗിച്ചിരുന്നു. ഇതിൽ പലതും രണ്ട് വർഷത്തിലേറെ പഴക്കമുള്ളതാണ്. ധാരാളം കീടങ്ങളും എലികളും നിറഞ്ഞ സ്ഥലമാണിത്. നിയമലംഘനങ്ങൾ കണ്ടെത്തിയ നിരവധി റെസ്റ്റോറന്റുകൾ ഇത്തരത്തിൽ അടച്ചു പൂട്ടിച്ചതായും ഒരു ടണ്ണിലേറെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com