വീണ്ടും 'ജോർജ് ഫ്ലോയിഡ് മോഡൽ' അതിക്രമം; യുവാവിനെ ക്രൂരമായി മർദിച്ച് യുഎസ് പൊലീസ്, വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 09:55 AM  |  

Last Updated: 22nd August 2022 09:55 AM  |   A+A-   |  

us_police

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

ര്‍ദനമേറ്റ് മരിച്ച ജോര്‍ജ് ഫ്ലോയിഡിനെ മര്‍ദിച്ച സമാനരീതിയില്‍ വീണ്ടും അതിക്രമം നടത്തി അമേരിക്കന്‍ പൊലീസ്. യുവാവിനെ തെരുവിലിട്ട് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തവന്നു. ഇതിന് പിന്നാലെ രണ്ടു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. 

ക്രാഫോര്‍ഡ് കണ്‍ട്രി ഷെരിഫിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 

സൗത്ത് കരോലിന സ്വദേശിയായ റന്റല്‍ വോസെസ്റ്റര്‍ എന്ന 27കാരനയൊണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച രാവിലെ 10.30ഓടെ നടന്ന സംഭവത്തില്‍ അര്‍ക്കന്‍സാസ് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഒരു കടയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബൈക്കുമായി കടന്നുകളയാന്‍ ശ്രമിക്കവെയാണ് പൊലീസ് എത്തിയതെന്നാണ് വിശദീകരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഉ​ഗ്ര സ്ഫോടനത്തിൽ കാർ പൊട്ടിത്തെറിച്ചു; കത്തിയെരിഞ്ഞ് മകൾ; കൺമുന്നിൽ കണ്ട് തലയിൽ കൈവച്ച് ‘പുട്ടിന്റെ റാസ്പുട്ടിൻ’ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ