ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഉ​ഗ്ര സ്ഫോടനത്തിൽ കാർ പൊട്ടിത്തെറിച്ചു; കത്തിയെരിഞ്ഞ് മകൾ; കൺമുന്നിൽ കണ്ട് തലയിൽ കൈവച്ച് ‘പുട്ടിന്റെ റാസ്പുട്ടിൻ’ (വീഡിയോ)

അലക്സാണ്ടർ ഡഗിനും മകൾ ഡാരിയയും പൊതുപരിപാടിക്കു ശേഷം ഒരു വാഹനത്തിൽ മടങ്ങാനാണ് തീരുമാനിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയും അലക്സാണ്ടറും ഡാരിയയും ഇരു വാഹനങ്ങളിലായി മടങ്ങുകയും ചെയ്തു
Published on

മോസ്ക്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആത്മീയ ​ഗുരു എന്നറിയപ്പെടുന്ന അലക്സാണ്ടർ ഡഗിന്റെ മകൾ ഡാരിയ ഡ​ഗിന കാർ ബോംബ് സ്ഫോടനത്തിൽ മരിച്ചു. ‘പുട്ടിന്റെ തലച്ചോർ’ എന്നറിയപ്പെടുന്ന ആളാണ് തീവ്ര ​ദേശീയവാ​ദിയായ ഡ​ഗിൻ. മകൾ കത്തിയെരിയുന്നതു കണ്ട് തലയ്ക്കു കൈവച്ചു നിൽക്കുന്ന ഇയാളുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അലക്സാണ്ടറിനെ ലക്ഷ്യം വച്ചു നടത്തിയ ആക്രമണമാണ് ഡാരിയയുടെ ജീവനെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. 

അലക്സാണ്ടർ ഡഗിനും മകൾ ഡാരിയയും പൊതുപരിപാടിക്കു ശേഷം ഒരു വാഹനത്തിൽ മടങ്ങാനാണ് തീരുമാനിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയും അലക്സാണ്ടറും ഡാരിയയും ഇരു വാഹനങ്ങളിലായി മടങ്ങുകയും ചെയ്തു. മുന്നിൽ പോയ ഡാരിയയുടെ വാഹനം മോസ്ക്കോയ്ക്ക് പുറത്ത് ബോൾഷെ വ്യാസ്യോമി എന്ന ഗ്രാമത്തിൽ‌ വച്ചുണ്ടായ സ്ഫോടനത്തിൽ പൊട്ടിച്ചിതറുകയായിരുന്നു. കുറച്ചു മിനിറ്റുകൾക്കു ശേഷമാണ് അലക്സാണ്ടറുടെ വാഹനം അവിടേക്ക് എത്തിയത്. ഡാരിയ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. 

അവസാന നിമിഷം കാറുകൾ മാറിക്കയറിയതിനാൽ അലക്സാണ്ടർ തലനാരിഴയ്ക്കു രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അലക്സാണ്ടറിന്റെ വാഹനത്തിലാണ് ഡാരിയ സഞ്ചരിച്ചതെന്നും പിതാവിനെ ലക്ഷ്യം വച്ചു നടത്തിയ ആക്രമണത്തിൽ ഡാരിയ അകപ്പെട്ടതാണെന്നുമാണ് റഷ്യൻ ഹോറൈസൺ സോഷ്യൽ മൂവ്‌മെന്റിന്റെ തലവനും ഡാരിയയുടെ അടുത്ത സുഹൃത്തുമായ ആൻഡ്രേ ക്രാസ്നോവ് അറിയിച്ചത്. 

2014 മുതലുള്ള റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പുട്ടിന്റെ തലച്ചോറായി പ്രവർത്തിച്ചത് അലക്സാണ്ടറാണ്. ‘പുട്ടിന്റെ റാസ്പുട്ടിൻ‘ എന്നി വിശേഷണവും ഇയാൾക്കുണ്ട്. രാഷ്ട്രീയ വിശകലന വിദഗ്ധയും പുട്ടിൻ അനുകൂല ജേണലായ യുണൈറ്റഡ് വേൾഡ് ഇന്റർനാഷനലിന്റെ എഡിറ്ററുമാണ് ഡാരിയ ഡഗിൻ. പുട്ടിന്റെ യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ സഹ രചയിതാവുമാണ്. അതേസമയം സ്ഫോടനത്തിന് പിന്നിൽ യുക്രൈനാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com