61 വർഷത്തെ ഏറ്റവും ഉയർന്ന ചൂട്, കടുത്ത വരൾച്ച: കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ചൈന 

 രാസവസ്തുക്കൾ ഉപയോഗിച്ച് മഴ ഉത്പാദിപ്പിക്കാനാണ് ശ്രമം
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ഴയും താപനിലയുമെല്ലാം രേഖപ്പെടുത്താൻ തുടങ്ങിയ കഴിഞ്ഞ 61 വർഷത്തിനിടെ ഏറ്റവും ഉയർന്ന ചൂടും വരൾച്ചയുമാണ് ചൈന ഈ വർഷം നേരിട്ടുകൊണ്ടിരിക്കുന്നത്. വിളകളെല്ലാം വാടി, ഡാമുകളിൽ പതിവ് ജലനിരപ്പിന്റെ പാതി വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ വിളകളെ സംരക്ഷിക്കാൻ കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് സർക്കാർ. രാസവസ്തുക്കൾ ഉപയോഗിച്ച് മഴ ഉത്പാദിപ്പിക്കാൻ ശ്രമിക്കുമെന്നാണ് അധിക‌തർ പറയുന്നത്. 

രാസവസ്തുക്കൾ ഉപയോഗിച്ച് ആകാശത്ത് മേഘങ്ങൾ നട്ട് മഴ കൂട്ടാൻ ശ്രമിക്കുമെന്നും വിളകളിൽ ജലാംശം നിലനിർത്തുന്നതിനായി ഒരു മിശ്രിതം തളിച്ച് ബാഷ്പീകരണം പരിമിതപ്പെടുത്തുമെന്നും കൃഷി മന്ത്രി ടാങ് റെൻജിയാൻ പറഞ്ഞു. വരുന്ന 10 ദിവസങ്ങൾ വളരെ നിർണായകമാണ്. രാജ്യത്തെ നെൽകൃഷിയുടെ സുപ്രധാന കാലഘട്ടമാണ്. രാജ്യത്തെ വാർഷിക വിളവെടുപ്പിന്റെ 75 ശതമാനവും ഈ സമയത്താണ്. അതുകൊണ്ട് ധാന്യങ്ങളുടെ വിളവെടുപ്പ് ഉറപ്പാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. 

ചൈനയുടെ നെൽകൃഷി ഉത്പാദനത്തിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ആഗോള തലത്തിൽ വലിയ ആഘാതമുണ്ടാക്കും.ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്വാനിലാണ് വരൾച്ച ഏറ്റവും രൂക്ഷം. ജലവൈദ്യുതി പ്രോജക്ടുകളിൽ നിന്നാണ് സിച്വാനിൽ 80 ശതമാനം വൈദ്യുതിയും എത്തുന്നത്. അതിനാൽ തന്നെ താപതരംഗം പ്രവിശ്യയുടെ ഊർജമേഖലയെ നേരിട്ടു ബാധിച്ചിട്ടുണ്ട്. സിച്വാൻ മുതൽ യാംഗ്സി ഡെൽറ്റാ മേഖലയിലെ ഷാംഗ്‌ഹായി വരെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടതോടെ രാജ്യത്ത് ദേശീയ വരൾച്ചാ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com