'ഇന്ത്യ എന്റെ ഭാഗം തന്നെ, എവിടെപ്പോയാലും അത് ഒപ്പമുണ്ടാവും'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2022 01:09 PM  |  

Last Updated: 03rd December 2022 01:09 PM  |   A+A-   |  

SUNDAR_PICHAI

സുന്ദര്‍ പിച്ചൈയ്ക്കു പദ്മഭൂഷന്‍ ബഹുമതി സമ്മാനിക്കുന്നു/തരണ്‍ജിത് സിങ് സന്ധു ട്വിറ്ററില്‍ പങ്കുവച്ച ചിത്രം

 

വാഷിങ്ടന്‍: ''ഇന്ത്യ എന്റെ ഭാഗം തന്നെയാണ്. എവിടെപ്പോയാലും അത് ഒപ്പമുണ്ടാകും'' - രാജ്യം നല്‍കിയ പദ്മഭൂഷന്‍ ബഹുമതിക്കു നന്ദി അറിയിച്ചുകൊണ്ട് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ എഴുതി. സാന്‍ ഫ്രാന്‍സിസ്‌കോയില്‍, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവില്‍നിന്ന് ഇന്നലെയാണ് പിച്ചൈ ബഹുമതി ഏറ്റുവാങ്ങിയത്.

''ഈ വലിയ ബഹുമതിക്ക് ഞാന്‍ ഇന്ത്യയിലെ സര്‍ക്കാരിനോടും ജനങ്ങളോടും വളരെയേറെ കൃതജ്ഞത അറിയിക്കുന്നു. ഇന്ത്യ എന്റെയൊരു ഭാഗം തന്നെയാണ്. ഞാന്‍ എവിടെപ്പോയാലും അത് ഒപ്പമുണ്ട്. അറിവിനും പഠനത്തിനും പ്രോല്‍സാഹനം നല്‍കുന്ന ഒരു കുടുംബത്തില്‍ ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. '' സുന്ദര്‍ പിച്ചൈ എഴുതി.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ടി.വി.നാഗേന്ദ്രപ്രസാദും സുന്ദര്‍ പിച്ചൈയുടെ കുടുംബാംഗങ്ങളും പദ്മഭൂഷന്‍ സമ്മാന ചടങ്ങില്‍ പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിന്നിൽ ചൈന? ഹാക്കർമാർ ലക്ഷ്യമിട്ടത് എയിംസിലെ അഞ്ച് പ്രധാന സെർവറുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ