ദക്ഷിണ കൊറിയന്‍ സിനിമകള്‍ കണ്ടു; രണ്ട് കുട്ടികളെ കിം ജോംഗ് ഉന്‍ ഭരണകൂടം വെടിവെച്ചു കൊന്നു

16, 17 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയാണ്  പരസ്യമായി വധശിക്ഷയ്ക്ക് വിധേയരാക്കിയത്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

പോങ്‌യാങ്: ദക്ഷിണ കൊറിയന്‍ സിനിമകള്‍ കണ്ട രണ്ട് കൗമാരക്കാരെ വടക്കന്‍ കൊറിയയിലെ കിം ജോംഗ് ഉന്‍ ഭരണകൂടം വെടിവെച്ചു കൊന്നു. 16, 17 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയാണ് ഹ്യേസാനില്‍ പരസ്യമായി വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഒക്ടോബറിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ബ്രിട്ടീഷ് പത്രം 'ദ മിറര്‍' റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഈ വാര്‍ത്ത അടുത്തിടെയാണ് പുറംലോകമറിയുന്നത്. പൊതുജനങ്ങള്‍ക്ക് മുമ്പില്‍ നിര്‍ത്തി കുട്ടികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. കുട്ടികള്‍ ദക്ഷിണ കൊറിയന്‍ സിനിമകളും നാടകങ്ങളും കാണുകയും ഇത് വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്ന് അധികൃതര്‍ ആരോപിക്കുന്നു.

ദക്ഷിണ കൊറിയന്‍ സിനിമകളും നാടകങ്ങളും കാണുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവര്‍, മറ്റുള്ളവരെ കൊലപ്പെടുത്തി സാമൂഹിക ക്രമം തകര്‍ക്കുന്നവരാണ്. അവരോട് പൊറുക്കാനാവില്ല. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് മരണശിക്ഷ മാത്രമേ ഉള്ളൂവെന്ന് അധികൃതര്‍ ന്യായീകരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com