ആക്രമണം കടുപ്പിച്ച് റഷ്യ, ഖാര്‍കീവില്‍ സൈന്യം പ്രവേശിച്ചു; തെക്കന്‍ നഗരങ്ങളും നിയന്ത്രണത്തില്‍; യുക്രൈന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് 

യുക്രൈനില്‍ റഷ്യ സൈനിക നീക്കം ശക്തമാക്കിയതിനിടെ, റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്
യുക്രൈനില്‍ നിന്ന് പലായനം ചെയ്ത് ഹംഗറിയില്‍ എത്തിയ കുട്ടി മാതാപിതാക്കളെ കാണാതെ കരയുന്ന ദൃശ്യം, എപി
യുക്രൈനില്‍ നിന്ന് പലായനം ചെയ്ത് ഹംഗറിയില്‍ എത്തിയ കുട്ടി മാതാപിതാക്കളെ കാണാതെ കരയുന്ന ദൃശ്യം, എപി

കീവ്: യുക്രൈനില്‍ റഷ്യ സൈനിക നീക്കം ശക്തമാക്കിയതിനിടെ, റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. അതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചു. ഖാര്‍കീവില്‍ വലിയ തോതിലുള്ള ഷെല്ലാക്രമണമാണ് റഷ്യ നടത്തിയത്. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ദിവസത്തിലേക്ക് കടന്നിരിക്കേ, കനത്ത ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. തെക്കന്‍ മേഖലയിലെ ഖേഴ്‌സന്‍ ഉള്‍പ്പെടെ ഒട്ടേറെ നഗരങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനിടെ കീവില്‍ റഷ്യന്‍ സൈന്യത്തിനെതിരെ വലിയ തോതിലുള്ള ചെറുത്തുനില്‍പ്പാണ് യുക്രൈന്‍ നടത്തുന്നത്. 

യുദ്ധത്തില്‍ 4300 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയ്ക്ക് 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്ടമായതായും ഉപപ്രതിരോധമന്ത്രി ഹന മാല്യയര്‍ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com