രാജ്യത്തിനായി പോരാടാന്‍ മിസ് യുക്രൈനും; തോക്കേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ യുക്രൈന്‍ ജനതയും സൈന്യത്തിനൊപ്പം അണി ചേരുകയാണ്
മുന്‍ മിസ് യുക്രൈയന്‍ അനാസ്തിയ ലെന്ന
മുന്‍ മിസ് യുക്രൈയന്‍ അനാസ്തിയ ലെന്ന

കീവ്: തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമങ്ങളെ അതിശക്തമായാണ് യുക്രൈന്‍ പ്രതിരോധിക്കുന്നത്. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ യുക്രൈന്‍ ജനതയും സൈന്യത്തിനൊപ്പം അണി ചേരുകയാണ്. അതിനിടെ മുന്‍ മിസ് യുക്രൈയന്‍ അനാസ്തിയ ലെന്ന റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാനായി സൈന്യത്തില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആയുധമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ ലെന്ന സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അക്രമിക്കണമെന്ന ഉദ്ദേശത്തോടെ യുക്രൈന്‍ അതിര്‍ത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടുമെന്നും ലെന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com