വാനിനെ ചുറ്റി വരിഞ്ഞ കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യം
വാനിനെ ചുറ്റി വരിഞ്ഞ കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യം

വാനിനെ ചുറ്റി വരിഞ്ഞ് കൂറ്റന്‍ പെരുമ്പാമ്പ്, അവിശ്വസനീയം!- വീഡിയോ 

റോസ് മക്കല്ലച്ച് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്
Published on

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ വാനിനെ ചുറ്റി വരിഞ്ഞിരിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

റോസ് മക്കല്ലച്ച് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. വാനിനെ പെരുമ്പാമ്പ് ചുറ്റി വരിഞ്ഞിരിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ദൃശ്യം കണ്ട് നിരവധി പേര്‍ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. പാമ്പിന്റെ വലിപ്പമാണ് കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തുന്നത്. 

ഇത് വ്യാജമാണ് എന്ന തരത്തില്‍ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമാ ഷൂട്ടിങ് സൈറ്റാണ് എന്നതാണ് മറ്റു ചില പ്രതികരണങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com