വെള്ളത്തിന്റെ അടിയില്‍ നിന്ന് കുതിച്ചുയര്‍ന്നു; ഗൈഡിനെ ആക്രമിച്ച് അനാക്കോണ്ട- വീഡിയോ 

അനാക്കോണ്ടയുടെ നാട് എന്ന് അറിയിപ്പെടുന്ന ബ്രസീലിലാണ് സംഭവം
വെള്ളത്തിന്റെ അടിയില്‍ ചുരുണ്ടു കിടക്കുന്ന അനാക്കോണ്ടയുടെ ദൃശ്യം
വെള്ളത്തിന്റെ അടിയില്‍ ചുരുണ്ടു കിടക്കുന്ന അനാക്കോണ്ടയുടെ ദൃശ്യം

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗം എന്ന് അറിയപ്പെടുന്ന അനാക്കോണ്ടയുടെ ആക്രമണത്തില്‍ നിന്ന് ഗൈഡ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായുള്ള റിപ്പോര്‍ട്ടാണ് വ്യാപകമായി പ്രചരിക്കുന്നത്.

അനാക്കോണ്ടയുടെ നാട് എന്ന് അറിയപ്പെടുന്ന ബ്രസീലിലാണ് സംഭവം. 38കാരനായ ജോവോ സെവേരിനോയാണ് അനാക്കോണ്ടയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സഞ്ചാരികളെയും കൊണ്ട് ബോട്ടില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

അരാഗ്വ നദിയിലാണ് സംഭവം നടന്നത്. വെള്ളത്തിന്റെ അടിയില്‍ നിന്ന് മുകളിലേക്ക് പൊങ്ങിവന്ന അനാക്കോണ്ട ജോവോനെ ആക്രമിക്കുകയായിരുന്നു. വെള്ളത്തിന്റെ അടിയില്‍ അനാക്കോണ്ടയെ കണ്ട് ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

വെള്ളത്തിന്റെ അടിയിലെ രണ്ട് മരത്തടിയ്ക്ക് ഇടയില്‍ ചുരുണ്ടു കിടന്നിരുന്ന അനാക്കോണ്ട പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. യുവാവിന് കടിയേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. ത്വക്കിന്റെ അടിയിലേക്ക് തുളച്ചു കയറി പോകാതിരുന്നത് കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com