ശ്രീലങ്കയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറെന്ന് പ്രതിപക്ഷം; അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് സജിത് പ്രേമദാസ

പാര്‍ലമെന്റിലെ നീക്കത്തിന് എതിരായ എന്തു ചെറുത്തുനില്‍പ്പും വഞ്ചനയായി കണക്കാക്കുമെന്ന് എസ്‌ജെബി നേതാവ് സജിത് പ്രേമദാസ പറഞ്ഞു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


കൊളംബൊ: ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് ശ്രീലങ്കയിലെ മുഖ്യപ്രതിപക്ഷമായ സമഗി ജന ബലവേഗയ (എസ്‌ജെബി) പാര്‍ട്ടി. പാര്‍ലമെന്റിലെ നീക്കത്തിന് എതിരായ എന്തു ചെറുത്തുനില്‍പ്പും വഞ്ചനയായി കണക്കാക്കുമെന്ന് എസ്‌ജെബി നേതാവ് സജിത് പ്രേമദാസ പറഞ്ഞു. ക്യാബിനറ്റ് രാജിവയ്ക്കുമെന്നും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ സഹകരിക്കുമെന്ന പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പ്രക്ഷോഭകരെ ഭയന്ന് ഒളിവില്‍ കഴിയുന്ന പ്രസിഡന്റ് ഗോതബായ രജപക്‌സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രിയുടോ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്താനായി യോഗം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, ദേശീയ സര്‍ക്കാരുണ്ടാക്കാമെന്ന തീരൂമാനത്തില്‍ എത്തിയിരുന്നു. 

'പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും നിയോഗിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. മറ്റു മാര്‍ഗങ്ങളില്ല. ആരെങ്കിലും ഇതിനെ എതിര്‍ക്കുകയോ പാര്‍ലമെന്റില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് വഞ്ചനാപരമായ നടപടിയായി ഞങ്ങള്‍ കാണും.'- പ്രേമദാസ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മാതൃരാജ്യത്തെ സംരക്ഷിക്കാനും സാമ്പത്തിക മേഖലയെ കരകയറ്റാനും തങ്ങള്‍ തയ്യാണെന്നും പ്രേമദാസ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞുള്ള ജനങ്ങളുടെ പ്രക്ഷോഭം രാജ്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com