'ബുധനാഴ്ച രാജിവയ്ക്കും'; പ്രസിഡന്റ് അറിയിച്ചതായി വിക്രമസിംഗെ; ദേശീയ സര്‍ക്കാരിനായി ചര്‍ച്ചകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 10:08 AM  |  

Last Updated: 11th July 2022 10:15 AM  |   A+A-   |  

Sri_Lanka

ശ്രീലങ്കയില്‍ പ്രക്ഷോഭക്കാര്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ കോലം തൂക്കിലേറ്റുന്നു/എഎഫ്പി

 

കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭം തുടരന്നതിനിടെ രാജിവയ്ക്കാന്‍ തയാറാണെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ അറിയിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയുടെ മാധ്യമ സംഘം സ്ഥിരീകരിച്ചതായി കൊളംബോ ഗസറ്റ് അറിയിച്ചു.

നേരത്തെ അറിയിച്ചതു പോലെ താന്‍ രാജിവയ്ക്കുകയാണെന്നാണ് പ്രസിഡന്റ് പ്രധാനമന്ത്രിയെ അറിയിച്ചത്. ജൂലൈ 13ന് പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന് സ്പീക്കര്‍ മഹിന്ദ യാബ അഭയവര്‍ധന കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് രൂക്ഷമായ കലാപം തുടരുന്നതിനിടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരുടെയും രാജി നിലവില്‍ വന്ന ശേഷമേ പ്രക്ഷോഭത്തില്‍നിന്നു പിന്നോട്ടുള്ളൂവെന്നാണ് സമരം നടത്തുന്നവരുടെ നിലപാട്. 

അതിനിടെ ദേശീയ സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ന് രാഷ്ട്രീയകക്ഷികള്‍ ഇതിനായി കൂടിയാലോചന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊട്ടാരത്തില്‍ അതീവ സുരക്ഷാ ബങ്കര്‍, നോട്ടുശേഖരം എണ്ണി പ്രതിഷേധക്കാര്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ