രാജി ഇന്നു തന്നെ, ഒടുവില്‍ മാലിദ്വീപില്‍നിന്ന് ഗോതബായയുടെ വിളിയെത്തി

ഇന്നു രാജിക്കത്ത് അയയ്ക്കുമെന്ന് രജപക്‌സെ ഉറപ്പു നല്‍കിയതായി സ്പീക്കര്‍
ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ പ്രക്ഷോഭകര്‍/എപി
ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ പ്രക്ഷോഭകര്‍/എപി
Updated on
1 min read

കൊളംബോ: ഇന്നു തന്നെ രാജിവയ്ക്കുമെന്ന് രാജ്യം വിട്ട പ്രസിഡന്റ് ഗോതബായ രജപക്‌സെ തന്നെ അറിയിച്ചതായി ശ്രീലങ്കന്‍ സ്പീക്കര്‍ മഹിന്ദ യാപ അഭയവര്‍ധന. നേരത്തെ പറഞ്ഞപോലെ ഇന്നു രാജിക്കത്ത് അയയ്ക്കുമെന്ന് രജപക്‌സെ ഉറപ്പു നല്‍കിയതായി സ്പീക്കര്‍ പറഞ്ഞു. 

ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ഇന്നു രാവിലെ് പ്രസിഡന്റ് മാലിദ്വീപിലേക്കു കടക്കുകയായിരുന്നു. അതിനു മുമ്പായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി പ്രസിഡന്റ് നിയമിച്ചതായും സ്പീക്കറാണ് വെളിപ്പെടുത്തിയത്. ആക്ടിങ് പ്രസിഡന്റ് ആയതിനു പിന്നാലെ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചു.

പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തതിന് ശേഷം, പ്രധാനമന്ത്രിയുടെ വസതി പ്രക്ഷോഭകര്‍ വളഞ്ഞതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ വിക്രമസിംഗെ ഉത്തരവിട്ടു.കലാപം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഭാര്യയ്ക്കും രണ്ട് അംഗരക്ഷകര്‍ക്കും ഒപ്പമമാണ് രജപക്‌സെ സൈനിക വിമാനത്തില്‍ രാജ്യം വിട്ടത്. രജപക്‌സെ രാജ്യം വിട്ടതറിഞ്ഞ പ്രക്ഷോഭകര്‍ ശ്രീലങ്കന്‍ തെരുവുകളില്‍ ആഹ്ലദ പ്രകടനങ്ങള്‍ നടത്തി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതി വളഞ്ഞത്. തുടര്‍ന്ന് പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ പ്രധാനമന്തിയുടെ വസതിയ്ക്ക് മുന്നില്‍ വലിയ ജനക്കൂട്ടം വീണ്ടും തമ്പടിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രൂപവാഹിനി ടിവി കെട്ടിടത്തില്‍ പ്രക്ഷോഭകര്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് സംപ്രേഷണം കുറച്ചുനേരം നിര്‍ത്തിവച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com