അതിവ്യാപന ശേഷി, എബോളയ്ക്ക് സമാനം; ആഫ്രിക്കയിൽ മാർബർ​ഗ് വൈറസ്  

രോ​ഗികളുമായി സമ്പർക്കം പുലർത്തിയ എല്ലാവരേയും നിലവിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അക്ര: ഘാനയിൽ മാർബർ​ഗ് വൈറസ് രണ്ട് പേരിൽ കണ്ടെത്തിയതായി സ്ഥിരീകരണം. എബോളയ്ക്ക് സമാനമായ പകർച്ച വ്യാധിയാണ് മാർബർ​ഗ്. ഈ മാസം മരിച്ച രണ്ട് രോ​ഗികളിലാണ് അതിവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഘാന ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി. ഇരുവരുടേയും സാമ്പിളുകൾ പോസിറ്റീവായി. 

സാമ്പിളുകൾ ആദ്യം ഘാനയിൽ തന്നെയായിരുന്നു പരിശോധിച്ചത്. ജൂലൈ പത്തിനായിരുന്നു പരിശോധന. ഇതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാൽ ഇത് മാർബർ​ഗ് വൈറസ് തന്നെയാണോ എന്ന് ഉറപ്പിക്കാൻ സെന​ഗലിലെ ലബോറട്ടറിയിൽ കൂടി പരിശോധിക്കണമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി. 

പിന്നാലെ സെന​ഗലിലെ ഡാക്കറിലുള്ള പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് രണ്ട് സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിലും ഫലം പോസിറ്റീവായതോടെയാണ് വൈറസിന്റെ സ്ഥിരീകരണം. 

രോ​ഗികളുമായി സമ്പർക്കം പുലർത്തിയ എല്ലാവരേയും നിലവിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഇതുവരെയായി ആർക്കും രോ​ഗ ലക്ഷണങ്ങൾ കണ്ടിട്ടില്ല. 

പടിഞ്ഞാറൻ ആഫ്രിക്കയിൽ മാർബർ​ഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഘാന. നേരത്തെ ​ഗിനിയയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ​ഗിനിയയിൽ ഒരു രോ​ഗിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് കേസുകൾ കണ്ടെത്തിയില്ല. 

പശ്ചിമാഫ്രിക്കയിലെ മാർബർഗിൽ ഇത് രണ്ടാമത്തെ മാത്രം പൊട്ടിത്തെറിയാണ്. ഈ മേഖലയിലെ ആദ്യത്തെ വൈറസ് കേസ് കഴിഞ്ഞ വർഷം ഗിനിയയിൽ കണ്ടെത്തി, കൂടുതൽ കേസുകളൊന്നും കണ്ടെത്തിയില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com