അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒന്നര മൈല്‍ ദൂരത്തില്‍ നേര്‍രേഖയായി കുഴികള്‍; നിഗൂഢത, സത്യം തേടി ശാസ്ത്രലോകം- ചിത്രങ്ങള്‍

സമുദ്രത്തിന്റെ അടിത്തട്ടില്‍ 1.7 മൈല്‍ ദൂരം ഒരു നേര്‍രേഖ പോലെയാണ് കുഴികള്‍ കണ്ടെത്തിയത്
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ കുഴി,image credit: NOAA Ocean Exploration
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ കുഴി,image credit: NOAA Ocean Exploration

റ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിഗൂഢത ഉണര്‍ത്തി കുഴികള്‍. ഒറ്റനോട്ടത്തില്‍ മനുഷ്യനിര്‍മ്മിതമെന്ന് തോന്നിപ്പിക്കുന്ന കുഴികളുടെ രഹസ്യം തേടിയുള്ള അന്വേഷണത്തിലാണ് ശാസ്ത്രലോകം.

റിമോട്ട് കണ്‍ട്രോളറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പര്യവേക്ഷണ വാഹനം ഉപയോഗിച്ച് അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസഫറിക് അഡ്മിനിസ്‌ട്രേഷനിലെ (എന്‍ഒഎഎ) ഗവേഷകരാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പരിശോധന നടത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ 1.7 മൈല്‍ ദൂരം ഒരു നേര്‍രേഖ പോലെയാണ് കുഴികള്‍ കണ്ടെത്തിയത്. പവിഴപ്പുറ്റുകളെ കുറിച്ചുള്ള പഠനത്തിനിടെയാണ് യാദൃച്ഛികമായി കുഴികള്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു.

കുഴികള്‍ക്ക് ചുറ്റും അവശിഷ്ടങ്ങള്‍ കാണപ്പെട്ടതായി ഗവേഷകര്‍ പറയുന്നു. മനുഷ്യനിര്‍മ്മിതമാണ് കുഴികള്‍ എന്ന് തോന്നിപ്പിക്കുന്നവിധമാണ് ഇവ കാണപ്പെട്ടത്. ഒറ്റ നോട്ടത്തില്‍ ഡ്രില്‍ ചെയ്ത പോലെയാണ് കുഴികള്‍ കാണപ്പെട്ടത്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന് ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് എന്‍ഒഎഎ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com