കോവിഡ് നെഗറ്റീവായി 4 ദിവസത്തിന് ശേഷം പോസിറ്റീവ്; ജോ ബൈഡന് വീണ്ടും കോവിഡ്

കോവിഡ് നെഗറ്റീവായി ഐസൊലേഷനില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/ ഫയല്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍/ ഫയല്‍
Updated on
1 min read

വാ​ഷിം​ഗ്ട​ൺ ഡി​സി: അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് വീ​ണ്ടും കോ​വി​ഡ്. വൈ​റ്റ്ഹൗ​സ് ഡോ​ക്ട​റാ​ണ് ബൈഡന് കോവിഡ് സ്ഥിരികരിച്ചതായി അറിയിച്ചത്. 

ബൈഡന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണെ​ന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇ​ത് ര​ണ്ടാം തവണയാണ് ജോ ​ബൈ​ഡ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ജൂലൈ 21നാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്. നാല് ദിവസം കോവിഡ് നെഗറ്റീവ് ഫലം വന്നതിന് ശേഷം നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. 

ജൂലൈ 21ന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷം കോവിഡ് നെഗറ്റീവായി ഐസൊലേഷനില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി. ഇതോടെ നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവായത്.

നിലവിൽ തനിക്ക് കഠിനമായ രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും വൈറ്റ് ഹൗസുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സുരക്ഷയെക്കരുതി വീണ്ടും ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്നാണ് ബൈഡൻ വ്യക്തമാക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com