അമ്പും വില്ലും ഉപയോഗിച്ച് കൂറ്റന്‍ അലിഗേറ്റര്‍ ഗാറിനെ പിടികൂടി; വിഡിയോ 

ഏഴടി നീളമുള്ള അലിഗേറ്റര്‍ ഗാറിനെയാണ് അമ്പും വില്ലും ഉപയോഗിച്ച് എഡ്ഗാര്‍ പിടികൂടിയത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

യു എസിലെ ടെക്‌സാസില്‍ കൂറ്റന്‍ അലിഗേറ്റര്‍ ഗാര്‍ മത്സ്യത്തെ പിടികൂടി മീന്‍പിടുത്തക്കാരനായ എഡ്ഗാര്‍.  ഏഴടി നീളമുള്ള അലിഗേറ്റര്‍ ഗാറിനെയാണ് അമ്പും വില്ലും ഉപയോഗിച്ച് എഡ്ഗാര്‍ പിടികൂടിയത്. എഡ്ഗാറിന്റെ സഹോദരന്‍ ബെനിറ്റസ് മീനിന്റെ വിഡിയോയും ചിത്രങ്ങളും ഫേയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 

വിഡിയോ കണ്ടവര്‍ പലരും അതിനെ മോചിപ്പിക്കണമായിരുന്നു എന്ന അഭിപ്രായക്കാരാണ്. കുറേ ലൈക്കും വ്യൂസും കിട്ടാനായാണ് ഇത്തരം വിഡിയോകളെന്നും അതിനെ ജീവിക്കാന്‍ വിടണമായിരുന്നു എന്നുമാണ് കമന്റുകള്‍.
 
ഗാര്‍ ഇനത്തില്‍ ഏറ്റവും വലുതാണ് അലിഗേറ്റര്‍ ഗാറുകള്‍. അവയ്ക്ക് 10 അടി വരെ നീളം വയ്ക്കും, വളരെക്കാലം ജീവിക്കാനും കഴിയും. ഏകദേശം ഒമ്പത് അടി നീളവും 90 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ലോക റെക്കോര്‍ഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com