കോവിഡ് ദുരിതത്തിനിടെ ഉത്തര കൊറിയയില്‍ അജ്ഞാത രോഗം, സ്വകാര്യ മരുന്ന് ശേഖരം നല്‍കി കിം ജോങ് ഉന്‍

ഉത്തര കൊറിയയില്‍ പുതിയ അണുബാധ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

പ്യോംങ്യാംഗ്: ഉത്തര കൊറിയയില്‍ പുതിയ അണുബാധ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊറിയന്‍ ജനത ദുരിതം നേരിടുന്നതിനിടെയാണ് പുതിയ രോഗം കണ്ടെത്തിയത്.  പുതിയ രോഗം ബാധിച്ചവര്‍ക്ക് തന്റെ സ്വകാര്യ മരുന്ന് ശേഖരം നല്‍കാന്‍ ഉത്തര കൊറിയയുടെ ഭരണാധികാരിയായ കിം ജോങ് ഉന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതിയ പകര്‍ച്ചവ്യാധി എത്രമാത്രം ഗുരുതരമാണ് എന്ന കാര്യം വ്യക്തമല്ല. കുടല്‍ സംബന്ധമായ അസുഖമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈഫോയിഡ്, കോളറ പോലെ കുടലിനെ ബാധിക്കുന്ന രോഗമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നോ മലിന ജലത്തിലൂടെയോ ആകാം ഈ അണുബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായ വീഴ്ചയെ തുടര്‍ന്ന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് തന്റെ സ്വകാര്യ മരുന്ന് ശേഖരം രോഗം ബാധിച്ചവര്‍ക്ക് നല്‍കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

1990കള്‍ മുതല്‍ ഉത്തര കൊറിയയില്‍ പതിവായി കണ്ടുവരുന്നതാണ് ഇത്തരം രോഗങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജല ശുദ്ധീകരണ സംവിധാനങ്ങളുടെ അപര്യാപ്തതയും ആരോഗ്യപരിപാല രംഗത്തെ വീഴ്ചകളുമാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം അവസാനമാണ് ഉത്തര കൊറിയയില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com