കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം, രണ്ടുപേര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു, ആശങ്ക അറിയിച്ച് ഇന്ത്യ- വീഡിയോ

തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയില്‍ ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ തുരുതുരാ വെടിയുതിര്‍ത്തു
കാബൂളില്‍ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യം, എഎന്‍ഐ
കാബൂളില്‍ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യം, എഎന്‍ഐ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം. തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയില്‍ ഐഎസ് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ തുരുതുരാ വെടിയുതിര്‍ത്തു. രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കാബൂളിലെ കാര്‍ട്ടെ പര്‍വാന്‍ ഗുരുദ്വാരയിലാണ് സംഭവം. ഗുരുദ്വാരയില്‍ ഒരു പ്രകോപനവുമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസാണ് ഇതിന് പിന്നിലെന്നാണ് സംശയം. മരണസംഖ്യ സംബന്ധിച്ച് പൂര്‍ണമായി വ്യക്തത വന്നിട്ടില്ല. ഭീകരരും താലിബാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഗുരുദ്വാര സൈന്യം വളഞ്ഞതോടെ, ഭീകരര്‍ ഗുരുദ്വാരയില്‍ കുടുങ്ങിയതായാണ് വിവരം. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസം 2020ലെ ഗുരുദ്വാര ആക്രമണത്തിന് സമാനമായി വീണ്ടും ആക്രമണം നടത്തുമെന്ന് ഐഎസിന്റെ മീഡിയ വിഭാഗം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com